Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനന്നമ്പ്ര...

നന്നമ്പ്ര ഗ്രാമപഞ്ചായത്തിൽ അനധികൃത കച്ചവടങ്ങള്‍ക്കെതിരെ കർശന നടപടി

text_fields
bookmark_border
തിരൂരങ്ങാടി: നന്നമ്പ്ര ഗ്രാമപഞ്ചായത്തിലെ അനധികൃത കച്ചവടങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ ജനപ്രതിനിധികള്‍, വ്യാപാരികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടെ സംയുക്ത യോഗം തീരുമാനിച്ചു. വ്യാപാരികളുടെ പരാതിയെ തുടര്‍ന്നാണ് പഞ്ചായത്ത് ഭരണസമിതി സംയുക്ത യോഗം വിളിച്ചുചേര്‍ത്തത്. തെരുവോരങ്ങളില്‍ ഷെഡ് കെട്ടിയും വാഹനങ്ങളിലും മറ്റും കച്ചവടം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. ഇതി​െൻറ മുന്നോടിയായി ഇത്തരം കച്ചവടങ്ങള്‍ നടക്കുന്ന സ്ഥലത്തി​െൻറ ഉടമകള്‍, കച്ചവടം നടത്തുന്നവര്‍, ഷെഡ് കെട്ടിയവര്‍, ഇതുവരെയും ലൈസന്‍സെടുക്കാതെ കച്ചവടം ചെയ്യുന്നവര്‍ എന്നിവര്‍ക്കെല്ലാം നോട്ടിസ് നല്‍കും. ഒരുമാസത്തിനകം ലൈസന്‍സെടുക്കുന്നതിനോ പൊളിച്ച് നീക്കുന്നതിനോ തയാറാകണമെന്ന് കാണിച്ചാണ് നോട്ടീസ് നല്‍കുക. ശേഷം മാര്‍ച്ച് പകുതിയോടെ പഞ്ചായത്തില്‍ ലൈസന്‍സ് നല്‍കുന്നതിന് അദാലത്ത് സംഘടിപ്പിക്കും. ഈ അദാലത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഉടനടി ലൈസന്‍സ് അനുവദിക്കുന്നതിനുള്ള സാഹചര്യങ്ങളൊരുക്കും. സ്ഥിരംസമിതി അധ്യക്ഷന്‍ ഊര്‍പ്പായി സെയ്തലവി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ തേറാമ്പില്‍ ആസ്യ, കെ. സെയ്തലവി, പി. ചന്ദ്രന്‍, കെ.പി. ഹൈദ്രോസ് കോയ തങ്ങള്‍, ജോളി ജോയ്, വ്യാപാരി വ്യവസായി പ്രതിനിധികളായ വി.ടി. ഹമീദ് ഹാജി, എ.ആര്‍. അബ്ദുറഹ്മാന്‍, സ്വാദിഖ് ജാസ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story