Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവർക്കിങ്​ ഗ്രൂപ്​...

വർക്കിങ്​ ഗ്രൂപ്​ പൊതുയോഗം ഇന്ന് ചേരും

text_fields
bookmark_border
വളാഞ്ചേരി: വരുന്ന സാമ്പത്തിക വർഷത്തെ പദ്ധതികൾ ആസൂത്രണം ചെയ്യാൻ വളാഞ്ചേരി നഗരസഭയിൽ വർക്കിങ് ഗ്രൂപ് പൊതുയോഗം ചേരുന്നു. വ്യാഴാഴ്ച രാവിലെ 10 മുതൽ വളാഞ്ചേരി സർവിസ് സഹകരണ ബാങ്ക് ഓഡിറ്റോയത്തിൽ ചേരുന്ന വിവിധ വർക്കിങ് ഗ്രൂപ്പുകളുടെ യോഗത്തിൽ നഗരസഭയുടെ ജനകീയാസൂത്രണം 2018--19 വാർഷിക പദ്ധതിയിലെ പുതിയ പദ്ധതി നിർദേശങ്ങൾക്ക് അന്തിമരൂപം നൽകും. എല്ലാ വർക്കിങ് ഗ്രൂപ് അംഗങ്ങളും പങ്കെടുക്കണമെന്ന് നഗരസഭ ചെയർപേഴ്സൻ എം. ഷാഹിന അറിയിച്ചു. അക്കാദമിക് മാസ്റ്റർ പ്ലാൻ സമർപ്പണം വലിയകുന്ന്: ഇരിമ്പിളിയം ഗവ. ഹയർ സെക്കൻഡറി സ്കൂളി​െൻറ അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനം കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആതവനാട് മുഹമ്മദ് കുട്ടി നിർവഹിച്ചു. ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് വേലായുധൻ പള്ളത്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഷംല ടീച്ചർ, ഗ്രാമപഞ്ചായത്ത് അംഗം റജുല, പി.ടി.എ പ്രസിഡൻറ് കെ.ടി. ഗോപാലൻ, എസ്.എം.ജി.സി ചെയർമാൻ നവാസ്, ഒ.എസ്.എ കൺവീനർ ടി.പി. മെറീഷ്, എം.ടി.എ. പ്രസിഡൻറ് ആശാമണി, പ്രിൻസിപ്പൽ പി.എസ്. സുരേഷ്, പ്രധാനധ്യാപകൻ കെ.ജി. രവി, സ്റ്റാഫ് സെക്രട്ടറിമാരായ അബൂബക്കർ, സരിത എന്നിവർ സംസാരിച്ചു. അക്കാദമിക് കോ-ഓഡിനേറ്റർമാരായ അഷ്റഫ് ആലുങ്ങൽ, മുഹമ്മദ് ഷെരീഫ് എന്നിവർ മാസ്റ്റർ പ്ലാൻ വിശദീകരിച്ചു. ഇടശ്ശേരിയുടെ കുറ്റിപ്പുറം പാലത്തി​െൻറ 64-ാം വാർഷികവും കവിയരങ്ങും 21ന് തിരുനാവായ: ഇടശ്ശേരിയുടെ കുറ്റിപ്പുറം പാലം എന്ന കവിതയുടെ 64-ാം വാർഷികാഘോഷവും കവിയരങ്ങും 21ന് വൈകീട്ട് 3.30ന് കുറ്റിപ്പുറം പാലത്തിനടിയിൽ മണൽ പരപ്പിൽ നടക്കും. പരിസ്ഥിതി സംഘടനയായ റീ എക്കൗ ആണ് വാർഷികാഘോഷം ഒരുക്കന്നത്. 1954 ഫെബ്രുവരി 21നാണ് ഈ കവിത പുറത്തുവന്നത്. കവിയരങ്ങിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ 19നകം 9446788878ൽ പേര് രജിസ്റ്റർ ചെയ്യണം.
Show Full Article
TAGS:LOCAL NEWS 
Next Story