Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഇക്കോ ഷോപ്​ ഉദ്ഘാടനം

ഇക്കോ ഷോപ്​ ഉദ്ഘാടനം

text_fields
bookmark_border
ആലത്തൂർ: തരൂർ ഗ്രാമപഞ്ചായത്ത്, കൃഷിഭവൻ എന്നിവയുടെ ആഭിമുഖ്യത്തിൽ 'ഹരിതം' ഇക്കോ ഷോപ് ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി.കെ. ചാമുണ്ണി ഉദ്ഘാടനം ചെയ്തു. തരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. മനോജ് കുമാർ അധ്യക്ഷത വഹിച്ചു. കർഷകർക്കാവശ്യമായ ഗുണമേന്മയുള്ള വിത്തുകൾ, ജൈവവളങ്ങൾ, ജൈവ കീടകുമിൾ നാശിനികൾ, കെണികൾ, കാർഷിക മൂല്യവർധിത ഉൽപന്നങ്ങൾ എന്നിവ ലഭ്യമാക്കാനും കർഷകർ ഉൽപാദിപ്പിക്കുന്ന പഴങ്ങൾ, പച്ചക്കറികൾ എന്നിവക്ക് ന്യായവില നൽകി ഇക്കോ ഷോപ്പിലൂടെ ശേഖരിക്കാനും വിപണനം നടത്താനുമാണ് പരിപാടി. റാണി പ്രകാശ് ജൂലി ജോർജ്, എം.ആർ. വത്സലകുമാരി തുടങ്ങിയവർ സംസാരിച്ചു. ഉത്സവപ്പറമ്പിൽ സംഘർഷം: രണ്ടുപേർക്ക് പരിക്ക്; 14 പേർക്കെതിരെ കേസെടുത്തു കോങ്ങാട്: ശിവരാത്രി മഹോത്സവത്തിന് ഉത്സവപ്പറമ്പിൽ രണ്ടിടങ്ങളിലായി സംഘർഷം. സംഘർഷത്തിൽ രണ്ട് യുവാക്കൾക്ക്‌ പരിക്കേറ്റു. എഴക്കാട്, നരകശേരി എന്നിവിടങ്ങളിലാണ് സംഘർഷമുണ്ടായത്. എഴക്കാട് മങ്കര ചാമിയപ്പ‍‍​െൻറ മകൻ സുരേഷിനെ (20) നരകശേരിയിൽവെച്ച് മർദിച്ചതിന് പ്രവീൺ, അനുരാജ്, രാജൻ, സനൽ, സനോജ്, മനോജ്, ഹരി എന്നിവർക്കെതിരെ കോങ്ങാട് പൊലീസ് കേസെടുത്തു. എഴക്കാടുണ്ടായ സംഘർഷത്തിൽ മുണ്ടൂർ പുത്തൻപുര വേലായുധ‍​െൻറ മകൻ സുരേഷിനെ (20) അടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ അരുൺ, നിഷാന്ത്, ജ്യോതിഷ്, വിഷ്ണു, സുജിത്ത് എന്നിവരടക്കം കണ്ടാലറിയുന്ന ഏഴുപേർക്കെതിരെയും കോങ്ങാട് പൊലീസ് മറ്റൊരു കേസെടുത്തു. രണ്ട് യുവാക്കളും ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്-. മറിച്ചുവിൽക്കാൻ കൊണ്ടുപോയ ഗോതമ്പ് പിടികൂടി പത്തിരിപ്പാല: മണ്ണൂർ പള്ളിപ്പടിയിലെ റേഷൻകടയിൽനിന്ന് മറിച്ചുവിൽക്കാനായി കൊണ്ടുപോയ എട്ട് ചാക്ക് ഗോതമ്പും വാഹനവും നാട്ടുകാർ പിടികൂടി. എ.ആർ.ഡി 66/138 നമ്പർ റേഷൻകടയിൽനിന്ന് കൊണ്ടുപോയ ഗോതമ്പാണ് പിടികൂടിയത്. ഗോതമ്പ് കടത്തിയ വാഹനം നാട്ടുകാർ തടഞ്ഞ് താലൂക്ക് സപ്ലൈ ഓഫിസറെയും മങ്കര പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. മങ്കര പുള്ളോട് ഭാഗത്തേക്ക് കോഴിത്തീറ്റക്കായിട്ടാണ് ഇവ കടത്തിക്കൊണ്ടു പോകുന്നതെന്നാണ് വാഹന ഉടമയുടെ വിശദീകരണം. ബുധനാഴ്ച രാവിലെ 11.30യോടെയാണ് സംഭവം. മണ്ണൂർ സ്വദേശിയായ സാറയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ പൊതുവിതരണകേന്ദ്രം. റേഷൻ വാങ്ങാനെത്തുന്ന പലർക്കും ഗോതമ്പ് ചോദിച്ചാൽ നൽകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. കാലങ്ങളായി ഗോതമ്പും അരിയും ഇവിടെ നിന്നും കരിഞ്ചന്തയിൽ കൊണ്ടുപോകുന്നുെണ്ടന്ന് നാട്ടുകാർ പറയുന്നു. ഇതേ തുടർന്നാണ് നാട്ടുകാർ സംഘടിച്ച് പിടികൂടിയത്. പള്ളിപ്പടി താഴത്തെവീട് റോഡിൽ പുന്നൈകാട്ട് പറമ്പിൽവെച്ചാണ് നാട്ടുകാർ വാഹനം തടഞ്ഞിട്ടത്. നാട്ടുകാരുടെ പരാതിയെ തുടർന്ന് സപ്ലൈ ഓഫിസർ, മങ്കര എസ്.ഐ പ്രകാശൻ, സ്പഷൽ ബ്രാഞ്ച് എസ്.ഐ മണികണ്ഠൻ എന്നിവരും സ്ഥലത്തെത്തി. ഗോതമ്പ് കടത്തിയ വാഹനം സിവിൽ സപ്ലൈസ് ജീവനക്കാർ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി. പിടിച്ചെടുത്ത ഗോതമ്പ് മറ്റു പൊതുവിതരണ കേന്ദ്രത്തിൽ വിതരണത്തിന് നൽകി. റേഷൻഷോപ്പിലെ കൃത്യമായ കണക്കെടുത്ത ശേഷം ലൈസൻസിക്കെതിരെയും ഉടമക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫിസർ വി.കെ. ശശിധരൻ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story