Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightക്ഷേമപദ്ധതികൾ മോദി...

ക്ഷേമപദ്ധതികൾ മോദി സർക്കാർ നിർത്തലാക്കുന്നു ^വി.കെ. ശ്രീകണ്ഠൻ

text_fields
bookmark_border
ക്ഷേമപദ്ധതികൾ മോദി സർക്കാർ നിർത്തലാക്കുന്നു -വി.കെ. ശ്രീകണ്ഠൻ പാലക്കാട്: യു.പി.എ സർക്കാർ നടപ്പാക്കിയ തൊഴിലുറപ്പ് പദ്ധതികൾ, ആരോഗ്യ പദ്ധതികൾ തുടങ്ങി തൊഴിലാളിക്ക് ഗുണകരമായ പദ്ധതികൾ മോദി സർക്കാർ നിർത്താലാക്കുകയാണെന്ന് വി.കെ. ശ്രീകണ്ഠൻ. ഐ.എൻ.ടി.യു.സി ജില്ല ജനറൽ ബോഡി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐ.എൻ.ടി.യു.സി ജില്ല പ്രസിഡൻറ് ചിങ്ങന്നൂർ മനോജ് അധ്യക്ഷത വഹിച്ചു. വി.എസ്. വിജയരാഘവൻ, പി.ജെ. ജോയ്, കെ. അപ്പു, ഗോപാലകൃഷ്ണൻ, അബ്ദുല്ലക്കുട്ടി, എച്ച്. മുബാറക്, പി. മുരളീധരൻ, ആർ. നാരായണൻ, എം. മണി, പി. ബാലൻ, ഗിരിജ ദേവി എന്നിവർ സംസാരിച്ചു. ശിവരാത്രി ആഘോഷിച്ചു കോട്ടായി: ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് കോട്ടായി അയ്യംകുളം ശിവക്ഷേത്രത്തിൽ വിവിധ പരിപാടികൾ നടന്നു. വിവിധ പൂജകൾ, ഉച്ചക്ക് അന്നദാനം, മാത്തൂർ വെട്ടിക്കാട് ശ്രീ ശങ്കരാഅദ്വൈദാശ്രമത്തിലെ സ്വാമി ശാന്തചൈതന്യയുടെ ഭക്തിപ്രഭാഷണം എന്നിവ നടന്നു. വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം നായരങ്ങാടി പുഞ്ചിരി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബി‍​െൻറ ഒന്നാം വാർഷികവും ശിവരാത്രി ആഘോഷവും വടക്കഞ്ചേരി എസ്.ഐ ഗോപകുമാർ ഉദ്ഘാടനം ചെയ്തു. കെ. വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. പ്രവീണ സന്തോഷ്, എം. സുമേഷ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story