Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപുലാമന്തോൾ

പുലാമന്തോൾ

text_fields
bookmark_border
MC 05/02/2018 ബസ് ചാർജ് വർധന പരിഗണനയിൽ: ഫെയർ സ്റ്റേജ് അപാകക്ക് പരിഹാരമായില്ല. : ബസ് ചാർജ് വർധന പരിഗണനയിലായിട്ടും വർഷങ്ങളായി തുടരുന്നഫെയർ സ്റ്റേജ് അപാകതക്ക് പരിഹാരമായില്ല. പെരിന്തൽമണ - പട്ടാമ്പി, - കൊളത്തൂർ, -വളപുരം - മുർക്കനാട് ,പെരിന്തൽമണ്ണ - വളാഞ്ചേരി റൂട്ടുകളിലാണ് ഫെയർ സ്റ്റേജ് അപാകത കാരണം യാത്രക്കാർ അമിത ബസ് ചാർജ് നൽകേണ്ടി വരുന്നത്.പെരിന്തൽമണ്ണ - പട്ടാമ്പി റൂട്ടിൽ സർവ്വീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി.ബസുകൾക്ക് പുലാമന്തോളിൽ ഫെയർ സ്റ്റേജ് അനുവദിക്കുമ്പോൾ സ്വകാര്യ ബസ്സുകൾക്ക് യു.പി.യിലാണ് ഫെയർ സ്റ്റേജ്. ഇത് കാരണം പെരിന്തൽമണ്ണയിൽ നിന്ന് ഓർഡിനറി ലിമിറ്റഡ് സ്റ്റോപ്പ് കെ.എസ്.ആർ.ടി.സി ബസുകൾപട്ടാമ്പി യിലേക്ക് 18 ഉം, പുലാമന്തോളിലേക്ക് 10, ഉം രൂപ ഈടാക്കുമ്പോൾ ഇതേ റൂട്ടിൽ സ്വകാര്യബസ്സുകൾ പട്ടാമ്പിയിലേക്ക് 20, ഉം പുലാമന്തോളിലേക്ക് 12 രൂപയാണ് നിലവിൽ ഈടാക്കിക്കൊണ്ടിരിക്കുന്നത്.ഒരു ഫയർ സ്റ്റേജിൽ നിന്ന് മറ്റൊരു ഫയർ സ്റ്റേജിലേക്കുള്ള ദൂരം രണ്ടര കിലോമീറ്ററാണെന്നാണ് വെപ്പ് എന്നാൽ പെരിന്തൽമണ്ണയിൽ നിന്ന് ബസിൽ യാത്ര ചെയ്യുന്ന യാത്രക്കാരൻ യു.പി.യിൽ നിന്ന് അര കിലോമീറ്റർ മാത്രം ദൂരം വരുന്ന ടൗണിലേക്കെത്താൻ രണ്ട് രൂപ അധിക ചാർജ് നൽകണം.തുടർന്ന് അര കിലോമീറ്റർ ദൂരം പോലുമില്ലാത്ത വിളയൂർ പുളിഞ്ചോട്ടിലേക്ക് 13രൂപയും നൽകണം.തുടർന്ന് 24 കിലോമീറ്റർ ദൂരം വരുന്ന പെരിന്തൽമണ്ണ - പട്ടാമ്പി റൂട്ടിന്റെ 12 കിലോമീറ്റർ വരുന്ന മധ്യഭാഗവും കൂടിയാണ് ജംഗ്ഷൻ. പെരിന്തൽമണ്ണ - പട്ടാമ്പി റൂട്ടിലെ സ്വകാര്യ ബസ്സുകളുടെ ഫെയർ സ്റ്റേജ് യു.പി.യിൽ നിന്ന് പുലാ മന്തോൾ ജംഗ്ഷനിലേക്ക് മാറ്റി പുനർനിർണയം നടത്തിഅപാകതകൾ പരിഹരിക്കണമെന്ന നാട്ടുകാരുടെ മുറവിളിക്ക് വർഷങ്ങളുടെ പഴക്കമുണ്ട്.ഗവണ്മെന്റ് ഉത്തരവില്ലെന്ന ന്യായമാണ് അധികൃതർ ഉന്നയിക്കുന്നതെന്നും സ്വകാര്യ ബസ്സുടമകൾക്ക് യാത്രക്കാരെ കൊള്ളയടിക്കാൻ അധികൃതർകുട്ടനിൽക്കുകയാണെന്നുംപരാതിക്കാർ പറയുന്നു. അത് പോലെ പെരിന്തൽമണ്ണയിൽ നിന്ന് വഴി മലപ്പുറത്തേക്ക് യഥേഷ്ടം ബസ് സർവീസുകളുണ്ടായിരുന്ന കാലത്ത് യു.പി.ഫെയർ സ്റ്റേ ജായി പരിഗണിച്ചിരുന്നത്.ഇന്ന് പെരിന്തൽമണ്ണ മലപ്പുറം റൂട്ടിൽ നിന്ന് ബസുകൾ പിൻവലിഞ്ഞിട്ടും പുലാമന്തോളിൽ നിന്ന് മലപ്പുറത്തേക്ക് സർവ്വീസ് നടത്തുന്ന ബസുകളും ഫെയർ സ്റ്റേജായി പരിഗണിക്കുന്നത് യു.പി.യാണ് ഇതോടെ ആദ്യത്തെ ഫെയർ സ്റ്റേജിനു നൽകുന്നതുക കൊണ്ട് അഞ്ച് കിലോമീറ്റർ വരെ സഞ്ചരിക്കാമെന്ന ആനുകൂല്യമാണ് അട്ടിമറിക്കുന്നത്.പുലാമന്തോളിൽ കൊളത്തൂർ - റൂട്ടിൽ സർവ്വീസ് നടത്തുന്ന ബസുകൾ നിലവിലെ ഏഴു രൂപക്ക് പുലാമന്തോളിൽ നിന്ന് നാലര കിലോമീറ്റർ ദൂരം വരുന്ന കുണ്ടറക്കൽ പടിവരെയും, -വളപുരം റൂട്ടിലോടുന്ന ബസുകളിൽ നിലവിൽ ഏഴു രൂപ നൽകിയാൽ മൂന്ന് കിലോമീറ്റർ ദൂരമുള്ള ചെമ്മലശ്ശേരി തെക്കേ സിറ്റി വരെയുമാണ് യാത്ര ചെയ്യാൻ അനുവദിക്കുകയുള്ളു. കുളത്തൂർ ഭാഗത്തേക്കുള്ള ബസുകളിൽ ഇത്രയും തുക കൊണ്ട് കുരുവമ്പലം തങ്ങൾ പടിവരെയും. വളപുരം ഭാഗത്തേക്കുള്ള ബസുകളിൽ വളപുരംകണ്ണപ്പൻ പടിവരെയും യാത്ര ചെയ്യാൻ നിയമപരമായി അവകാശമുണ്ടെങ്കിലും ബസ് ജീവനക്കാർ അനുവദിക്കാറില്ല. ബസ് പുറപ്പെടുന്ന സ്ഥലത്തിന് മുമ്പുള്ള ഫെയർ സ്റ്റേയ്ക്കാണ് ഈ അപാകതക്ക് കാരണമാവുന്നത്. ഓരോ തവണ ബസ് ചാർണ് വർധിപ്പിക്കുമ്പോഴും ഫെയർ സ്റ്റേജ് അപാകത പരിഹരിക്കണമെന്ന പരാതി നൽകിയാൽ പരിഗണിക്കാമെന്ന മറുപടിയല്ലാതെ പ്രശ്നത്തിന് പരിഹാരമില്ല എന്നാണ് വിവരാവകാശ കൂട്ടായ്മ പ്രവർത്തകർ പറയുന്നത്. എന്നാൽ ഇത്തവണ സ്വകാര്യ ബസുകളുടെ പോക്കറ്റടി ക്കെതിരെ താലൂക്ക് ലീഗൽ സർവ്വീസ് അതോരിറ്റി മുഖേനെ കോടതിയെ സമീപിക്കാനാണ് തീരുമാനമെന്നും വിവരാവകാശ കൂട്ടായ്മ അംഗങ്ങളായ സൈതലവി മണ്ണേങ്ങൽ, മലവട്ടത്ത് മുസ്ഥഫ ,ശങ്കരൻ മൂരിക്കുന്നത്ത്, ഹൈദറലി കല്ലെത്തൊടി, അബൂബക്കർ കൂരി തൊടി, എന്നിവർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story