Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമയക്കുമരുന്ന് കടത്ത്​; ...

മയക്കുമരുന്ന് കടത്ത്​; അന്വേഷണം അയൽ സംസ്​ഥാനങ്ങളിലേക്ക്​

text_fields
bookmark_border
അരീക്കോട്: രണ്ട് ദിവസം മുമ്പ് അരീക്കോട്ട് പിടിയിലായ മയക്കുമരുന്ന് വിതരണക്കാരിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം ഊർജിതമാക്കി. വിപണിയിൽ വൻവില വരുന്ന മെഥിലിൻ ഡയോക്സി ആംഫിറ്റാമിൻ (എം.ഡി.എ) എന്ന 750 ഗ്രാം മയക്കുമരുന്നുമായി രണ്ട് മലയാളികളും മൂന്ന് തമിഴ്നാട്ടുകാരുമടങ്ങുന്ന സംഘമാണ് പിടിയിലായത് എന്നതിനാൽ അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിച്ചു. കർണാടക, ഗോവ എന്നിവിടങ്ങളിലേക്കും അന്വേഷണം നടക്കുന്നുണ്ട്. മാവോവാദി കേന്ദ്രങ്ങളായ ഝാർഖണ്ഡ്, ബംഗാൾ, ഒഡിഷ എന്നിവിടങ്ങളിലേക്കും ലഹരിമാഫിയയുടെ സ്വാധീനമുള്ളതായി സംശയമുണ്ടെന്ന് ഡിവൈ.എസ്.പി ജലീൽ തോട്ടത്തിൽ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story