Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപാലൊളിക്കുളമ്പ് പാലം...

പാലൊളിക്കുളമ്പ് പാലം പൂർത്തിയാവുന്നു

text_fields
bookmark_border
പട്ടാമ്പി: വിളയൂരിന് വിഷുക്കണിയായി . പാലൊളിക്കുളമ്പ് പ്രദേശത്തെ പുലാമന്തോൾ പഞ്ചായത്തിലെ വളപുരവുമായി ബന്ധിപ്പിക്കുന്ന പാലത്തി​െൻറ അവസാന സ്ലാബ് വാർപ്പ് ഇരുപഞ്ചായത്തുകളിലെയും ജനങ്ങളും ജനപ്രതിനിധികളും ചേർന്ന് ഉത്സവമാക്കി. മുഹമ്മദ് മുഹ്‌സിൻ എം.എൽ.എയും ത്രിതല പഞ്ചായത്ത് പ്രതിനിധികളും നാടി​െൻറ ആവേശത്തിൽ പങ്കാളികളായി. പാലൊളിക്കുളമ്പ് വിളയൂരിലാണെങ്കിലും മലപ്പുറം ജില്ലയുമായാണ് ഹൃദയബന്ധം. മുൻ ജില്ല പഞ്ചായത്ത് തൂക്കുപാലം നിർമിക്കാൻ നടത്തിയ ശ്രമം സ്ഥിരം പാലമെന്ന നാട്ടുകാരുടെ ആവശ്യത്തെ മുൻനിർത്തി ഉപേക്ഷിക്കുകയായിരുന്നു. പുതിയ സർക്കാർ വന്നതോടെയാണ് പുതിയ പാലം യാഥാർഥ്യമാക്കാനുള്ള നടപടിയായത്. 160 മീറ്റർ നീളത്തിൽ ഏഴ് സ്പാനുകളോട്‌ കൂടിയ പാലം 14.7 കോടി രൂപ ചെലവിട്ടാണ് നിർമിക്കുന്നത്. 2017 ജനവരി 28 ന് മന്ത്രി എ.കെ. ബാലനാണ് ശിലാസ്ഥാപനം നടത്തിയത്. അപ്രോച്ച് റോഡ് നിർമാണത്തെച്ചൊല്ലിയുള്ള പ്രശ്നം വളപുരത്ത് ഇപ്പോഴുമുണ്ടെങ്കിലും എത്രയും പെട്ടെന്ന് പരിഹരിക്കാനാവുമെന്നാണ് ഇരുഭാഗത്തെയും ജനപ്രതിനിധികളുടെ വിശ്വാസം. വിളയൂർ പഞ്ചായത്തിൽ 560 മീ, 1650 മീ. നീളത്തിലുള്ള രണ്ട് റോഡുകളുടെ നിർമാണം പുരോഗമിക്കുന്നു. വളപുരത്ത് 400 മീറ്റർ റോഡിനുള്ള സ്ഥലമെടുപ്പാണ് കീറാമുട്ടിയായിരിക്കുന്നത്. പാലം പൂർത്തിയാവുന്നതോടെ തോണിയിൽ ജീവൻ പണയം വെച്ചുള്ള ഭീതിതമായ യാത്ര ഓർമയാവും. നിറഞ്ഞ പുഴയിൽ കുട്ടികളെ തോണിയിൽ കയറ്റിവിട്ട് നെഞ്ചത്ത് കൈവെച്ച് നിൽക്കുന്ന അമ്മമാരുടെ ചിത്രവും മായുകയാണ്. അതുകൊണ്ടുതന്നെ അവസാന സ്പാൻ വാർപ്പ് നാട്ടുകാർ ഭക്ഷണം വെച്ച് വിളമ്പി ആഘോഷമാക്കിയത്. ഏപ്രിൽ 15ന് മുമ്പ് പാലം തുറക്കാനാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story