Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightആരോഗ്യ ജാഗ്രത: ഇൻറർ...

ആരോഗ്യ ജാഗ്രത: ഇൻറർ സെക്ടർ കോഒാഡിനേഷൻ കമ്മിറ്റി യോഗം ചേർന്നു

text_fields
bookmark_border
പട്ടാമ്പി: ആരോഗ്യ ജാഗ്രത പരിപാടിയുടെ മണ്ഡലം ഇൻറർ സെക്ടർ കോഓഡിനേഷൻ കമ്മിറ്റി യോഗം താലൂക്ക് കോൺഫറൻസ് ഹാളിൽ ചേർന്നു. മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി.എം. മുഹമ്മദലി അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വിവിധ വകുപ്പ് മേധാവികൾ, ജില്ല മെഡിക്കൽ ഓഫിസർ, സന്നദ്ധ സാമൂഹിക പ്രവർത്തകർ, ആരോഗ്യ പ്രവർത്തകർ, വ്യാപാരി വ്യവസായി പ്രതിനിധികൾ, വിദ്യാർഥികൾ, മാധ്യമ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. ജില്ല പഞ്ചായത്ത് അംഗം പി.പി. ഇന്ദിര ദേവി, നഗരസഭ ഉപാധ്യക്ഷ സി. സംഗീത, മുതുതല ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.എം. നീലകണ്ഠൻ, ഡോ. അബ്ദുറഹ്മാൻ, ഡോ. സിദ്ദീഖ് തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story