Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവീഴ്മല കത്തുന്നു; ജനം...

വീഴ്മല കത്തുന്നു; ജനം ഭീതിയിൽ

text_fields
bookmark_border
ആലത്തൂർ: വീഴുമലയുടെ പയ്യകുണ്ട് ഭാഗത്ത്‌ ബുധനാഴ്ച വൈകീട്ട് മുതൽ കാണപ്പെട്ട അഗ്്നിബാധ താഴ്വാരത്തെ ജനങ്ങളെ ഭീതിയിലാക്കി. വനം വകുപ്പ് അധികൃതരും വാച്ചർമാരും നാട്ടുകാരും സംഭവസ്ഥലത്ത് എത്തി. രാത്രി വൈകിയും തീയണക്കുന്നതിനുള്ള ശ്രമം തുടരുകയാണ്. കാറ്റുള്ളതിനാൽ തീ ശക്തമായി കത്തിപ്പടർന്നിട്ടുണ്ട്. അടിക്കാടുകളാണ് പ്രധാനമായും കത്തിയമർന്നത്. ഇതേ തുടർന്ന് മയിലുകൾ, കാട്ടുപന്നികൾ, പാമ്പുകൾ മുതലായവ മലമുകളിൽനിന്നും താഴ്വാരത്തുള്ള ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്നതിനാൽ ജനം ഭീതിയിലാണ്. റബർ തോട്ടങ്ങളിൽ തീ പടരാതിരിക്കാൻ ഫയർ ബെൽറ്റ് നിർമിക്കുന്നതിനിടെ തീപടർന്നതോ മല കാണാനെത്തിയവരാരെങ്കിലും കത്തിച്ചതോ ആകാനാണ് സാധ്യതയെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story