Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവാടക കെട്ടിടം ഉടമ...

വാടക കെട്ടിടം ഉടമ അടച്ചുപൂട്ടി; അംഗൻവാടി പ്രവർത്തനം മുടങ്ങിയെന്ന് പരാതി

text_fields
bookmark_border
ഒറ്റപ്പാലം: വാടക കെട്ടിടം ഉടമ അടച്ചുപൂട്ടിയതിനാൽ അംഗൻവാടി പ്രവർത്തനം തടസ്സപ്പെട്ടതായി പരാതി. ഈസ്റ്റ് ഒറ്റപ്പാലത്തെ 112-ാം നമ്പർ അംഗൻവാടിയുടെ പ്രവർത്തനം തടസ്സപ്പെട്ടതായി 24-ാം വാർഡ് കൗൺസിലർ പി.എം.എ. ജലീൽ ആണ് നഗരസഭ ചെയർമാന് പരാതി നൽകിയത്. ഇനിമുതൽ അംഗൻവാടിയുടെ പ്രവർത്തനം കെട്ടിടത്തിൽ തുടരാൻ പ്രയാസമാണെന്ന് ഉടമ അറിയിച്ചതായും ജലീൽ പരാതിയിൽ ചൂണ്ടിക്കാട്ടി. അംഗൻവാടിക്ക് സ്വന്തമായി നാലു സ​െൻറ്‌ സ്ഥലമുണ്ടെങ്കിലും ഇതുവരെ കെട്ടിടം പണിയാൻ നഗരസഭ ഫണ്ട് അനുവദിക്കാത്തതിനാലാണ് വാടക കെട്ടിടത്തെ ആശ്രയിക്കുന്നത്. 2016-17, 2017-18 വർഷങ്ങളിൽ പദ്ധതി രൂപവത്കരണ സമയത്ത് കെട്ടിടത്തിന് ഫണ്ട് അനുവദിക്കണമെന്ന ആവശ്യം ഉന്നയിച്ചെങ്കിലും പരിഗണിക്കപ്പെട്ടില്ല. കഴിഞ്ഞ ദിവസം നടന്ന കൗൺസിൽ യോഗത്തിൽ ഭേദഗതി പ്രോജക്ടിൽ ഉൾപ്പെടുത്താനുള്ള ശ്രമവും പരാജയപ്പെട്ടു. ഈ സാഹചര്യത്തിൽ അടിയന്തര പ്രാധാന്യത്തോടെ പ്രശ്നത്തിന് പരിഹാരം കണ്ടെത്തണമെന്നും ഭേദഗതി പ്രോജക്ടിൽ കൗൺസിൽ തീരുമാന പ്രകാരം അംഗൻവാടിക്ക് ഫണ്ട് വകയിരുത്തണമെന്നും പരാതിയിൽ ജലീൽ ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story