Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമകരക്കൊയ്ത്ത് കഴിഞ്ഞ...

മകരക്കൊയ്ത്ത് കഴിഞ്ഞ പാടം മണ്ണിട്ട് നികത്തി

text_fields
bookmark_border
ഷൊർണൂർ: മകരക്കൊയ്ത്ത് കഴിഞ്ഞ ഒരേക്കറോളം വരുന്ന നടുപ്പാടം മണ്ണിട്ട് നികത്തി. മുണ്ടായ പാടശേഖരത്തിലെ ഏതാണ്ട് നടുഭാഗത്തുള്ള കണ്ടമാണ് മണ്ണിട്ട് നികത്തിയത്. വർഷങ്ങളോളം ഇഷ്ടികക്കളങ്ങൾ പ്രവർത്തിച്ചിരുന്ന ഇവിടെ കഴിഞ്ഞ മൂന്ന് വർഷമായി നെൽകൃഷി നടത്തിവരുന്നുണ്ട്. പാടത്തി​െൻറ ഉടമ നേരത്തേ ഇഷ്ടികക്കളം നടത്തിയിരുന്ന പത്ത് സ​െൻറ് സ്ഥലം കൃഷിഭൂമിയാക്കി മാറ്റാൻ സബ് കലക്ടറിൽനിന്ന് അനുമതി വാങ്ങിയിട്ടുണ്ടെന്ന് പറയുന്നു. ഇതി​െൻറ മറവിൽ വ്യാപകമായി മണ്ണ് കടത്തി പാടം നികത്തുകയായിരുന്നു. ഇതിന് ജിയോളജി വകുപ്പിൽനിന്ന് അനുമതി വാങ്ങിയിട്ടുമില്ല. ഒറ്റ രാത്രികൊണ്ട് മണ്ണ് കടത്തി പാടം നികത്തുകയും ചെയ്തു. ഇഷ്ടികക്കളത്തിലെ മണ്ണ് ഒലിച്ചിറങ്ങിയാൽ മറ്റ് പാടങ്ങൾ നശിക്കുകയും വെള്ളത്തി​െൻറ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുകയും ചെയ്യും. ചില കർഷകർ പരാതിയായി രംഗത്ത് വന്നതിനെതുടർന്ന് ഷൊർണൂർ പൊലീസ് പരിശോധന നടത്തിയെങ്കിലും നടപടിയുണ്ടായില്ല. കൃഷിവകുപ്പും റവന്യൂവകുപ്പും പരാതി ലഭിച്ചിട്ടും നടപടിയെടുത്തിട്ടില്ല. പരിസ്ഥിതി പ്രവർത്തകർ വിഷയത്തിലിടപെട്ട് ബന്ധപ്പെട്ട ജില്ല കലക്ടർക്കും മറ്റ് അധികൃതർക്കും ഇത് സംബന്ധിച്ച പരാതി അറിയിച്ചിട്ടുണ്ട്. നടപടി ഉണ്ടായില്ലെങ്കിൽ സമരപരിപാടികളുൾപ്പെടെ നടത്തുമെന്ന് പരിസ്ഥിതി പ്രവർത്തകർ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story