Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഫിഷിങ്​ ബോട്ട്​...

ഫിഷിങ്​ ബോട്ട്​ തൊഴിലാളികൾ അനിശ്ചിതകാല സമരം തുടങ്ങി

text_fields
bookmark_border
ബേപ്പൂർ: കേരളത്തിലെ ഫിഷിങ് ബോട്ട് തൊഴിലാളികൾ അനിശ്ചിതകാല സമരം തുടങ്ങി. സംസ്ഥാനത്തെ 3800 ഫിഷിങ് ബോട്ടുകൾ നിർത്തിവെച്ച് മത്സ്യമേഖല സ്തംഭിപ്പിക്കുന്ന സമര പരിപാടിയാണ് തൊഴിലാളികൾ ആരംഭിച്ചത്. അനധികൃത മീൻപിടിത്തത്തി​െൻറ പേരിൽ ഫിഷറീസ് അധികൃതർ നടപടി ശക്തമാക്കിയതിൽ പ്രതിഷേധിച്ചും വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുമാണ് ഓൾ കേരള ഫിഷിങ് ബോട്ട് ഓപറേറ്റേഴ്സ് അസോസിയേഷ​െൻറ നേതൃത്വത്തിൽ തൊഴിലാളികൾ വ്യാഴാഴ്ച മുതൽ സമരരംഗത്തേക്കിറങ്ങിയത്. ഇന്ധനവില കുറച്ച് മത്സ്യബന്ധനമേഖലയെ സംരക്ഷിക്കുക, 58 ഇനം മത്സ്യങ്ങളുടെ മിനിമം ലീഗൽ സെസ് നടപ്പാക്കുന്നതിൽ കേന്ദ്ര മറൈൻ ഫിഷറീസ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടി​െൻറ(സി.എം.എഫ്.ആർ.ഐ) നിർേദശങ്ങൾ പാലിക്കുക തുടങ്ങിയ ആവശ്യങ്ങൾ കൂടി ഉന്നയിച്ചാണ് അനിശ്ചിതകാല സമരം ആരംഭിച്ചതെന്ന് ഭാരവാഹികൾ അറിയിച്ചു. അതേസമയം, തിരുവനന്തപുരത്ത് ഒാൾ കേരള ഫിഷിങ് ബോട്ട് ഓപറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികളുമായി ഫിഷറീസ് മന്ത്രി വിളിച്ചുചേർത്ത അനുരഞ്ജനചർച്ച തീരുമാനമാകാതെ പിരിഞ്ഞു. photo: ബേപ്പൂർ ഹാർബറിലെ എല്ലാ മത്സ്യബന്ധനബോട്ടുകളും അനിശ്ചിതകാലസമരം തുടങ്ങുന്നതിന് മുന്നോടിയായി ഹാർബറിൽ നങ്കൂരമിട്ട നിലയിൽ
Show Full Article
TAGS:LOCAL NEWS 
Next Story