Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഒറവംമ്പുറം ഹിഫ്ള്​...

ഒറവംമ്പുറം ഹിഫ്ള്​ കോളജ്​ വാർഷികത്തിന്​ നാളെ തുടക്കം

text_fields
bookmark_border
പെരിന്തൽമണ്ണ: ഒറവംമ്പുറം മിമ്പറുൽ ഇസ്ലാം സംഘം മഹല്ല് കമ്മിറ്റി നടത്തുന്ന ഹിഫ്ള് കോളജ് (മദ്റസത്തുൽ ഹുഫാള്) 30ാം വാർഷികം വെള്ളി, ശനി ദിവസങ്ങളിൽ വിവിധ പരിപാടികളോടെ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. വെള്ളിയാഴ്ച 2.30ന് െഎലക്കര മുഹമ്മദ് മുസ്ലിയാർ പതാക ഉയർത്തും. നെന്മിനി ഖാദി യൂസുഫ് ഫൈസി ഉദ്ഘാടനം നടത്തും. ഫാരിസ് അരക്കുപറമ്പ് മുഖ്യപ്രഭാഷണം നടത്തും. ൈവകീട്ട് എട്ടിന് മജിലിസുന്നൂർ നടക്കും. ശനിയാഴ്ച ഉച്ചക്ക് മൂന്നിന് പൂർവ വിദ്യാർഥി സമ്മേളനം നടക്കും. വൈകീട്ട് ഏഴിന് പൊതുസമ്മേളനം പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. കെ. ആലിക്കുട്ടി മുസ്ലിയാർ അധ്യക്ഷത വഹിക്കും. വാർത്തസമ്മേളനത്തിൽ സി.പി. ഹൈസനാർ ഹാജി, മലയിൽ അബുഹാജി, കെ. ഹംസ, കെ.കെ. നാസർഖാൻ, എ.പി. അസീസ് ഹാജി, എൻ.ടി.എം. അഷ്റഫ് മുസ്ലിയാർ എന്നിവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story