Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപള്ളിപ്പറമ്പിലെ...

പള്ളിപ്പറമ്പിലെ അപകടവളവ്​: സൂചന ബോർഡുകൾ സ്ഥാപിക്കും

text_fields
bookmark_border
പാങ്ങ്: അപകടങ്ങൾ തുടർക്കഥയായ പാങ്ങ് പള്ളിപ്പറമ്പ് റോഡിൽ പി.ഡബ്ല്യു.ഡി റോഡ് ഉദ്യോഗസ്ഥർ സന്ദർശിച്ചു. അപകടങ്ങളൊഴിവാക്കാൻ സൂചന ബോർഡുകൾ സ്ഥാപിക്കുമെന്നും സ്ഥലം ലഭ്യമാകുന്ന മുറക്ക് റോഡ് വീതികൂട്ടാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ ഉറപ്പ് നൽകി. 15 ദിവസത്തിനിടെ ചെറുതും വലുതുമായി പത്തിലധികം അപകടങ്ങളാണ് ഇവിടെ നടന്നത്. തിങ്കളാഴ്ച നടന്ന രണ്ടപകടങ്ങളിൽ ഏഴ് പേർക്കാണ് പരിക്കേറ്റത്. ഇത് സംബന്ധിച്ച് 'മാധ്യമം' വാർത്ത നൽകിയിരുന്നു. റോഡ് സുരക്ഷ പദ്ധതിയിലുൾപ്പെടുത്തിയാണ് സൂചന ബോർഡുകൾ സ്ഥാപിക്കുക. കുത്തനെയുള്ള കയറ്റവും കൊടും വളവുകളുമായതിനാൽ വേഗനിയന്ത്രണ വരമ്പ് സ്ഥാപിക്കൽ പ്രാവർത്തികമാകില്ല. ചരക്ക് വാഹനങ്ങൾ അടക്കമുള്ള വലിയ വണ്ടികൾ കയറ്റം കയറുന്നതിന് ഇത് തടസ്സമാകും. പി.ഡബ്ല്യു.ഡി റോഡുകൾ എട്ട് മീറ്റർ വീതി വേണമെന്നിരിക്കെ പള്ളിപ്പറമ്പിൽ ഇത് മീറ്റർ കുറവാണ്. ഇത് സംബന്ധിച്ച് റവന്യു വകുപ്പിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്. സർവേ നടത്തി സ്ഥലം ലഭ്യമാകുകയാണെങ്കിൽ റോഡ് വീതി കൂട്ടുമെന്ന് അധികൃതർ അറിയിച്ചു. സ്ഥലമുണ്ടെങ്കിൽ മാത്രമേ അതിർത്തി ഭിത്തികെട്ടൽ അടക്കമുള്ള സുരക്ഷ സംവിധാനങ്ങൾ ഒരുക്കാനാകൂ. റോഡപകടം കുറക്കാനാവശ്യമായ നടപടികളെടുക്കണമെന്നാവശ്യപ്പെട്ട് പാങ്ങ് ചേണ്ടി ഡ്രൈവേഴ്സ് യൂനിയൻ പൊതുമരാമത്ത് മന്ത്രിക്കും പി.ഡബ്ല്യു.ഡി അധികൃതർക്കും പരാതി നൽകിയിരുന്നു. പി.ഡബ്ല്യു.ഡി അസി. എൻജിനീയർ ജോമോൻ, ഒാവർസിയർ സി. ബിന്ദു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലം സന്ദർശിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story