Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightറേഷൻ കാർഡ്​ അപേക്ഷകൾ...

റേഷൻ കാർഡ്​ അപേക്ഷകൾ ഇന്ന്​ മുതൽ സ്വീകരിക്കും

text_fields
bookmark_border
പെരിന്തൽമണ്ണ: അഞ്ച് വിഭാഗങ്ങൾക്ക് പുതിയ റേഷൻ കാർഡിനുള്ള അപേക്ഷകൾ വ്യാഴാഴ്ച മുതൽ പെരിന്തൽമണ്ണ താലൂക്ക് സപ്ലൈ ഒാഫിസിൽ സ്വീകരിക്കും. എന്നാൽ, പഴയ കാർഡ് വിഭജിച്ച് പുതിയവ ഉണ്ടാക്കാനും കാർഡിലെ തിരുത്തലുകൾ, കൂട്ടിചേർക്കലുകൾ, ഒഴിവാക്കലുകൾ, റിഡക്ഷൻ സർട്ടിഫിക്കറ്റ്, സറണ്ടർ സർട്ടിഫിക്കറ്റ് എന്നിവക്ക് ഇപ്പോൾ അപേക്ഷകൾ സ്വീകരിക്കില്ല. അപേക്ഷ സ്വീകരിക്കുന്ന വിഭാഗങ്ങൾ: 1. റേഷൻ കാർഡ് പുതുക്കൽ സമയത്ത് ഏതെങ്കിലും കാരണത്താൽ പുതുക്കാൻ കഴിയാതെ പോയ കാർഡ് ഉടമകൾ (പഴയ കാർഡ് ഹാജരാക്കണം). 2. കാർഡ് പുതുക്കൽ നടപടി ആരംഭിച്ചശേഷം താൽക്കാലിക കാ ർഡ് ൈകപ്പറ്റിയിട്ടുള്ള കാർഡ് ഉടമകൾ. 3. കാർഡ് പുതുക്കൽ സമയത്ത് ഫോേട്ടാ എടുത്തിട്ടും കാർഡ് ലഭിക്കാത്തവർ (പഴയ കാർഡ് ഹാജരാക്കണം) 4. സംസ്ഥാനത്തോ, കേരളത്തിന് പുറത്തോ ഒരു റേഷൻ കാർഡിലും പേര് ഉൾപ്പെട്ടിട്ടില്ലാത്തവർ. 5. സറണ്ടർ സർട്ടിഫിക്കറ്റ്, റിഡക്ഷൻ സർട്ടിഫിക്കറ്റ്, നോൺ ഇൻക്ലുഷൻ സർട്ടിഫിക്കറ്റ്, നോൺ റിന്യുവൽ സർട്ടിഫിക്കറ്റ് എന്നിവ മറ്റ് താലൂക്കിൽ നിന്ന് ൈകവശമുള്ളവർ. മേൽവിഭാഗക്കാർക്ക് കാർഡ് പുതുക്കാനുള്ള അപേക്ഷ ഫോറം civilsupplieskerala.gov.in എന്ന സൈറ്റിൽനിന്ന് ലഭിക്കും. അപേക്ഷക്കൊപ്പം പഞ്ചായത്ത്-നഗരസഭകളിൽ നിന്ന് ലഭിച്ച താമസ സർട്ടിഫിക്കറ്റ്, വില്ലേജ് ഒാഫിസിൽ നിന്നുള്ള വരുമാന സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. പുതിയ റേഷൻ കാർഡിൽ ഉൾപ്പെടേണ്ട അംഗങ്ങളുടെ ആധാർ പകർപ്പ്, കാർഡിൽ ഉടമസ്ഥനായി അപേക്ഷയിൽ നിർദേശിക്കുന്ന ആളുടെ രണ്ട് കോപ്പി പാസ്പോർട്ട് സൈസ് ഫോേട്ടാ, പഞ്ചായത്ത്-നഗരസഭകളിൽ നിന്നുള്ള മേൽവിലാസ സർട്ടിഫിക്കറ്റ്, ജനന സർട്ടിഫിക്കറ്റ്. നോൺ റിന്യുവൽ സർട്ടിഫിക്കറ്റ്, വാടക വീടാണെങ്കിൽ കെട്ടിട ഉടമയുടെ സമ്മതപത്രം, സർക്കാർ സഹായത്താൽ വീട് ലഭിച്ചവർ ബന്ധപ്പെട്ടവരുടെ സാക്ഷ്യപത്രം, വിടീ​െൻറ വിസ്തർണം തെളിയിക്കുന്ന രേഖ എന്നിവ അപേക്ഷക്കൊപ്പം നൽകണം. അപേക്ഷ സ്വീകാര്യമെങ്കിൽ ജൂൺ ഒന്ന് മുതൽ പുതിയ കാർഡ് വിതരണം ചെയ്യും.
Show Full Article
TAGS:LOCAL NEWS 
Next Story