Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഭാരത്​ ദർശൻ റെയിൽവേ...

'ഭാരത്​ ദർശൻ' റെയിൽവേ ടൂറിസം: അനധികൃത ഇ^ടിക്കറ്റ്​ വിൽപന- വ്യാപകം

text_fields
bookmark_border
'ഭാരത് ദർശൻ' റെയിൽവേ ടൂറിസം: അനധികൃത ഇ-ടിക്കറ്റ് വിൽപന- വ്യാപകം കോയമ്പത്തൂർ: ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപറേഷൻ ലിമിറ്റഡി​െൻറ (െഎ.ആർ.സി.ടി.സി) ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഭാരത് ദർശൻ റെയിൽവേ വിനോദയാത്ര പരിപാടിയുടെ അനധികൃത ഇ--ടിക്കറ്റ് വിൽപന വ്യാപകം. വ്യാജ 'യൂസർ െഎ.ഡി' ഉപയോഗിച്ചാണ് അനധികൃത ഏജൻസികൾ ഇ-ടിക്കറ്റുകൾ ലഭ്യമാക്കുന്നതെന്ന് െഎ.ആർ.സി.ടി.സി അധികൃതർ അറിയിച്ചു. ഒാരോ ടിക്കറ്റിനും 500 രൂപ വരെയാണ് കമീഷൻ ഇൗടാക്കുന്നത്. ഇൗ ടിക്കറ്റുകൾ ഉപയോഗിച്ച് യാത്ര ചെയ്യാൻ കഴിയില്ല. ടിക്കറ്റ് നിരക്ക് തിരികെ ലഭിക്കുകയുമില്ല. ഏജൻസികളെ സമീപിച്ചാൽ സാേങ്കതിക കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് പതിവ്. അല്ലെങ്കിൽ റെയിൽവേ അധികൃതർക്കോ ഉപഭോക്തൃഫോറത്തിലോ പരാതി നൽകാനാവും ഇവർ ആവശ്യപ്പെടുക. എന്നാൽ, പലരും ഇതിന് മെനക്കെടാറില്ല. അനധികൃത ഏജൻസികൾ സംബന്ധിച്ച് അതത് സ്റ്റേഷൻ മാസ്റ്റർമാർക്ക് പരാതി നൽകിയാൽ ഉടൻ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. െഎ.ആർ.സി.ടി.സിയുടെ ഒൗദ്യോഗിക വെബ്സൈറ്റിൽ വിവിധയിടങ്ങളിലെ ഒാൺലൈൻ ടിക്കറ്റ് ഏജൻസികളുടെ വിവരങ്ങൾ ലഭ്യമാണ്. ആവശ്യക്കാർ അംഗീകൃത ഏജൻസികളുമായി ബന്ധപ്പെട്ടാൽ ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാമെന്നും ഇവർ പറയുന്നു. തമിഴ്നാട്ടിൽ മാത്രം െഎ.ആർ.സി.ടി.സിക്ക് ആയിരത്തോളം അംഗീകൃത ഒാൺലൈൻ ടിക്കറ്റ് ഏജൻസികളുണ്ട്. തീർഥാടന -വിനോദസഞ്ചാര കേന്ദ്രങ്ങളെ കോർത്തിണക്കി പ്രത്യേക ട്രെയിനുകളിലായാണ് െഎ.ആർ.സി.ടി.സി ഭാരത് ദർശൻ യാത്രകൾ സംഘടിപ്പിക്കുന്നത്. കെ. രാജേന്ദ്രൻ
Show Full Article
TAGS:LOCAL NEWS 
Next Story