Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
എടയൂർ: കെ.എസ്.ഇ.ബി എടയൂർ സെക്ഷൻ പരിധിയിലുള്ള ചീനിച്ചോട്, വായനശാല എന്നീ പ്രദേശങ്ങളിൽ വ്യാഴാഴ്ച രാവിലെ ഒമ്പത് മുതൽ വൈകുന്നേരം അഞ്ച് വരെ . തവനൂരിൽ നാല് കോടി 99 ലക്ഷം രൂപയുടെ പ്രവൃത്തികൾക്ക് ഭരണാനുമതി പുറത്തൂർ: തവനൂർ മണ്ഡലത്തിൽ എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്ന് 20 റോഡ് പുനരുദ്ധാരണത്തിന് നാല് കോടി 99 ലക്ഷം രൂപയുടെ ഭരണാനുമതിയായതായി മന്ത്രി കെ.ടി. ജലീൽ അറിയിച്ചു. തൃപ്രങ്ങോട് പഞ്ചായത്തിലെ പെരുന്തല്ലൂർ -കേന്ദ്ര മദ്റസ്സ -കുഞ്ഞമ്പടി റോഡിന് 20 ലക്ഷം, കൈനിക്കര കുട്ടിച്ചാത്തൻ പടി റോഡിന് 15 ലക്ഷം, പൊറ്റയിൽ കുട്ടമാക്കൽ റോഡിന് 20 ലക്ഷം, കൽപറമ്പ്- -കോലു പാലം റോഡിന് 15 ലക്ഷം, മംഗലം എം.ഇ.എസ് കളപ്പാടം റോഡിന് 25 ലക്ഷം, ചേന്നര എസ്.സി കോളനി റോഡിന് 25 ലക്ഷം, തവനൂർ മാട്ടമ്പള്ളി ബീരാൻപടി റോഡിന് 24 ലക്ഷം, അയങ്കലം സ്കൂൾ മുക്കില പീടിക റോഡിന് 24 ലക്ഷം, വട്ടംകുളം നീലിയാട് കാന്തള്ളൂർ റോഡിന് 25 ലക്ഷം, തൈക്കാട് വെള്ളറമ്പ് റോഡിന് 12.50 ലക്ഷം, ചേകന്നൂർ -മേലഴിയാൻ റോഡിന് 20 ലക്ഷം, ജയന്തി കോളനി റോഡിന് 20 ലക്ഷം, എടപ്പാൾ പൊറുക്കര അണ്ണക്കമ്പാട് ബണ്ട് റോഡിന് 35 ലക്ഷം, വള്ളത്തോൾ ആശാരി കോളനി സ്നേഹതീരം റോഡിന് 12 ലക്ഷം, കോലളമ്പ് ട്രാൻസ്ഫോർമർ ചുള്ളിക്കൽ റോഡിന് 25 ലക്ഷം, പുറത്തൂർ കുറ്റിക്കടവ് സി.എച്ച് സ്റ്റേഡിയം- പുഴയോരം നമ്പ്രം റോഡിന് 25 ലക്ഷം, പാച്ചേത്ത് പടി പരവ കുറ്റി റോഡിന് 25 ലക്ഷം, കാലടി പഞ്ചായത്തിൽ തൃക്കോവിൽ പാടശേഖരം റോഡിന് 15 ലക്ഷം, മാങ്ങാട്ടൂർ നെച്ചേക്കര റോഡിന് 35 ലക്ഷം, ഹോമിയോ ആശുപത്രി കെട്ടിട നിർമാണത്തിന് 68.75 ലക്ഷം എന്നിങ്ങനെയാണ് അനുവദിച്ചത്. പ്രവൃത്തി വേഗത്തിൽ നടത്തുമെന്ന് മന്ത്രി കെ.ടി. ജലീൽ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story