Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമായം കലർത്തിയ പാൽ: 23 ...

മായം കലർത്തിയ പാൽ: 23 ബ്രാൻഡുകൾക്കെതിരെ നടപടി

text_fields
bookmark_border
തിരുവനന്തപുരം: മായംകലർത്തിയ പാൽ വിതരണം ചെയ്ത 23 ബ്രാൻഡുകൾക്കെതിരെ നടപടി. തിരുവനന്തപുരം ജില്ലയിൽനിന്ന് ശേഖരിച്ച് സാമ്പിളുകൾ പരിശോധിച്ചതിൽ എട്ടു ബ്രാൻഡുകൾ ഗുണനിലവാരമില്ലാത്തതാണെന്ന് കണ്ടെത്തി. കൊല്ലത്ത് രണ്ട്, പത്തനംതിട്ട ഒന്ന്, ഇടുക്കി രണ്ട്, എറണാകുളം ആറ്, തൃശൂർ നാല്, പാലക്കാട് ഒന്ന് ബ്രാൻഡുകൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്. പത്തനംതിട്ടയിൽ നാല് ബ്രാൻഡുകൾ ഗുണനിലവാരമില്ലാത്തതാണെന്ന് കണ്ടെത്തി പിഴ ചുമത്തിയിരുന്നു. ചെക്ക്പോസ്റ്റുകളോടനുബന്ധിച്ച് ലാബുകൾ സ്ഥാപിച്ച് രാസപരിശോധന നടത്തിയാണ് ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന മായംകലർന്ന പാൽ ക്ഷീരവകുപ്പ് കണ്ടെത്തുന്നത്. ഗുണനിലവാരം ഇല്ലെന്ന് കണ്ടെത്തിയാൽ സംസ്ഥാനത്തേക്ക് കടത്തിവിടരുതെന്നാണ് നിർദേശം. ഇതിനായി പാറശ്ശാലയിലും കൊല്ലം ആര്യങ്കാവിലും സ്ഥിരം പാൽ പരിേശാധന സംവിധാനം സ്ഥാപിക്കും. പാലക്കാട് മീനാക്ഷിപുരം ചെക്ക്പോസ്റ്റിൽ കഴിഞ്ഞ ജൂണിൽ സ്ഥിരം ലബോറട്ടറി സ്ഥാപിച്ചിരുന്നു. മിൽമ ഇതരസംസ്ഥാനങ്ങളിൽനിന്ന് വാങ്ങുന്ന പാൽ ഗുണനിലവാര പരിശോധന നടത്തണമെന്ന് നിർദേശം നൽകി. എന്നിട്ടും സംസ്ഥാനത്തേക്ക് പരിശോധനയില്ലാതെ കവർപാൽ ഒഴുകുന്നുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story