Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപുകയില്ലാത്ത...

'പുകയില്ലാത്ത വണ്ടിക്കെന്തിനാ സാറെ രേഖ'

text_fields
bookmark_border
കോട്ടക്കൽ: ഹെൽമറ്റില്ലാതെയെത്തിയ വൃദ്ധദമ്പതികളോട് പിഴയീടാക്കാൻ പറഞ്ഞതോടെ അരങ്ങേറിയത് രസകരമായ സംഭവങ്ങൾ. ഹെൽമറ്റി​െൻറ കൊളുത്ത് പൊട്ടിയെന്നായിരുന്നു ആദ്യമറുപടി. പൊട്ടിയതാണെങ്കിലും ഇൻഡിക്കേറ്റർ ഉണ്ടല്ലോയെന്നായിരുന്നു പിന്നീടുള്ള ചോദ്യം. പുകപരിശോധന രേഖ ചോദിച്ചതോടെ പുകയില്ലാത്ത വണ്ടിക്കെന്തിനാ സാറെ അതെന്തിനെന്നായി സംശയം. 300 രൂപ പിഴയിട്ടതോടെ 250 രൂപ കൊണ്ട് അഡ്ജസ്റ്റ് ചെയ്യണമെന്നായി ആവശ്യം. ആദ്യമൊന്നമ്പരന്നെങ്കിലും എ.എം.വി.ഐ അഷ്റഫ് സൂർപ്പിൽ സംഭവത്തി​െൻറ ഗൗരവം ബോധ്യപ്പെടുത്തിയും ബോധവത്കരിച്ചും പിഴയീടാക്കി അവരെ യാത്രയാക്കി. തിരൂർ എം.വി.ഐ ഗോപകുമാറി​െൻറ നേതൃത്വത്തിൽ കോട്ടക്കലിൽ നടന്ന പരിശോധനയിൽ അര ലക്ഷത്തോളം രൂപയാണ് പിഴയീടാക്കിയത്. 102 വാഹനങ്ങളാണ് കുടുങ്ങിയത്. ഹെൽമറ്റ് ഇല്ലാതെയും മീറ്റർ സ്ഥാപിക്കാതെയുമെത്തിയ ഓട്ടോകൾക്കെതിരെയായിരുന്നു പ്രധാനമായും നടപടി. മീറ്റർ ഇല്ലാത്ത എട്ട് ഓട്ടോകൾ പിടികൂടി. കറുത്ത സ്റ്റിക്കർ പതിപ്പിച്ച വാഹനങ്ങൾക്കെതിരെയും നടപടിയെടുത്തു. നീലനിറത്തിൽ നമ്പർ പ്ലേറ്റുള്ള കർണാടക രജിസ്ട്രേഷൻ ലോറിയും പിടികൂടി. നീലനിറത്തിലായതെങ്ങനെയെന്ന് ചോദ്യത്തിന് കർണാടകയിൽ ടാക്സി ഉടമകൾക്ക് ഇഷ്ടമുള്ള കളറിൽ നമ്പർ പ്ലേറ്റ് പതിക്കാമെന്നാണ് ഡ്രൈവർ പറഞ്ഞത്. എല്ലാ ടാക്സി വാഹനങ്ങളുടെയും നമ്പർ പ്ലേറ്റ് മഞ്ഞനിറത്തിലാകണമെന്നത് നിയമമാണെന്ന് അറിയിച്ച് 2,000 രൂപ പിഴയീടാക്കി. രേഖകളില്ലാത്ത വാഹനങ്ങൾ പിന്നീട് സ്‌റ്റേഷനിലേക്ക് മാറ്റി. എ.എം.വി.ഐമാരായ ധനേഷ്, മുഹമ്മദ് ഷഫീഖ്, ഫൈസൽ, രഞ്ജിത്ത് എന്നിവരും പരിശോധനക്ക് നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story