Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightറേഷന്‍ കാര്‍ഡ്...

റേഷന്‍ കാര്‍ഡ് പുതുക്കാം

text_fields
bookmark_border
മലപ്പുറം: റേഷന്‍ കാര്‍ഡ് പുതുക്കാന്‍ കഴിയാത്തവര്‍ക്ക് ഫെബ്രുവരി 15 മുതല്‍ പൊന്നാനി താലൂക്ക് സപ്ലൈ ഓഫിസില്‍ അപേക്ഷിക്കാം. അപേക്ഷ ഫോറം സിവില്‍ സപ്ലൈസ് വകുപ്പി​െൻറ വെബ്‌സൈറ്റില്‍നിന്ന് ഡൗൺലോഡ് ചെയ്യാം. കുടുംബത്തിലെ മുതിര്‍ന്ന വനിതഅംഗമാണ് അപേക്ഷിക്കേണ്ടത്. അപേക്ഷയോടൊപ്പം രണ്ടുപാസ്‌പോർട്ട് സൈസ് ഫോട്ടോ, പഞ്ചായത്ത് ഓഫിസില്‍നിന്നോ നഗരസഭയില്‍നിന്നോ ലഭിക്കുന്ന ഓണർഷിപ് സർട്ടിഫിക്കറ്റ്, വില്ലേജ് ഓഫിസില്‍നിന്നുള്ള വരുമാന സർട്ടിഫിക്കറ്റ്, അംഗങ്ങളുടെ ആധാര്‍ കാർഡി​െൻറ പകര്‍പ്പ്, പഴയ റേഷന്‍ കാര്‍ഡ് എന്നിവ ഹാജരാക്കണം. ഫോേട്ടാ പതിച്ച് സ്വയം സാക്ഷ്യപ്പെടുത്തിയ അപേക്ഷ നേരിട്ട് സമര്‍പ്പിക്കണം. താഴെ കൊടുത്ത തീയതികളില്‍ ബന്ധപ്പെട്ട നഗരസഭ /പഞ്ചായത്തുകളിലുള്ളവര്‍ക്ക് താലൂക്ക് സപ്ലൈ ഓഫിസില്‍ അപേക്ഷ നല്‍കാം. പൊന്നാനി നഗരസഭ- -ഫെബ്രുവരി 15,16, മാറഞ്ചേരി- -17, വെളിയങ്കോട് -19, പെരുമ്പടപ്പ് -20, നന്നംമുക്ക് -21, ആലേങ്കാട് -22, എടപ്പാൾ- 23, തവനൂര്‍ -26, കാലടി -27, വട്ടംകുളം -28.
Show Full Article
TAGS:LOCAL NEWS 
Next Story