Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎരപ്പ്​ കൂട്ട​െക്കാല:...

എരപ്പ്​ കൂട്ട​െക്കാല: ​പ്രതി എത്തിയത്​ ആയുധവുമായി

text_fields
bookmark_border
അങ്കമാലി: മൂക്കന്നൂർ എരപ്പിൽ സഹോദരനും ഭാര്യയും സഹോദര പുത്രിയും അടക്കം മൂന്നുപേരെ കൊലപ്പെടുത്തിയ കേസിൽ പ്രതി ബാബു ഉപയോഗിച്ച വാക്കത്തി കണ്ടെടുത്തു. കൈപ്പിടിയടക്കം 60 സ​െൻറീമീറ്റര്‍ നീളമുള്ള വാക്കത്തി കൊരട്ടി ചിറങ്ങര ക്ഷേത്രക്കുളത്തില്‍ നിന്നാണ് പൊലീസ് കണ്ടെടുത്തത്. പഴക്കം ചെന്ന കത്തിയായിരുെന്നങ്കിലും മൂര്‍ച്ച കൂട്ടി സ്കൂട്ടറില്‍ സൂക്ഷിച്ചു. മരം വെട്ടുന്നത് സംബന്ധിച്ചും മറ്റ് പല പ്രശ്നങ്ങളിലും പ്രതി ബാബു സഹോദരന്‍ കുട്ടന്‍ ഒഴികെ സഹോദരങ്ങളും കുടംബങ്ങളുമായി നേരേത്തയും വഴക്കുണ്ടാക്കിയിരുന്നു. കൂട്ടക്കൊല അരങ്ങേറിയ തിങ്കളാഴ്ചയും പ്രതി കൃത്യം ലക്ഷ്യമാക്കിയാണ് തറവാട്ട് പറമ്പിലെത്തിയത്. പാലാ കവലയിലെ ബാറില്‍നിന്ന് മദ്യം കഴിച്ചശേഷമാണ് തൊട്ടടുത്ത് താമസിക്കുന്ന സോമില്‍ ജീവനക്കാരനായ ശിവനെ മരത്തി​െൻറ വില നിശ്ചയിക്കാന്‍ സ്കൂട്ടറില്‍ കയറ്റിക്കൊണ്ട് വന്നതത്രെ. എന്നാല്‍, സ്കൂട്ടറി​െൻറ സീറ്റിനടിയില്‍ വാക്കത്തി സൂക്ഷിച്ച വിവരമോ കൂട്ടക്കൊലയുണ്ടാകുമെന്നോ അറിയില്ലായിരുെന്നന്നാണ് സോമില്‍ ജീവനക്കാരന്‍ ശിവന്‍ പൊലീസിന് മൊഴി നല്‍കിയത്. സഹോദരന്‍ ശിവനും ഭാര്യ വത്സലയുമായി പ്രതി വഴക്കുണ്ടാക്കിയപ്പോഴും കൂട്ടക്കൊലയില്‍ കലാശിക്കുമെന്ന് കരുതിയില്ല. വഴക്കിനും കൈയേറ്റത്തിനും ഒടുവിൽ സ്കൂട്ടറില്‍നിന്ന് വാക്കത്തി എടുത്തപ്പോഴും തടയാന്‍ ശ്രമിച്ചെങ്കിലും ശിവ​െൻറ നേര്‍ക്കും വാക്കത്തി വീശി പിന്തിരിപ്പിക്കുകയായിരുന്നത്രെ. പ്രതിയുടെ തള്ളലിൽ നിരവധി തവണ നിലത്തുവീണതായും ദമ്പതികളെ വെട്ടിയപ്പോള്‍ തടഞ്ഞതായും ഈ സമയമാണ് വസ്ത്രത്തില്‍ വ്യാപകമായി രക്തം പുരണ്ടതെന്നും മറ്റുമാണ് ഒപ്പമുണ്ടായിരുന്ന ശിവ​െൻറ മൊഴി. സ്വത്ത് ഭാഗം വെക്കലി​െൻറ പേരിൽ നേരത്തേതന്നെ പ്രതി ബാബു സഹോദരങ്ങളുമായി തർക്കമുണ്ടായിരുന്നു. തുടര്‍ന്ന് തറവാട്ട് വീട്ടില്‍ താമസം ഒഴിവാക്കി പ്രതി ബാബുവിനൊപ്പം പൂതംകുറ്റി ഭാഗത്ത് താമസിച്ച മാതാവ് തങ്കമ്മ ഒന്നേകാല്‍ വര്‍ഷം മുമ്പാണ് മരിച്ചത്. അമ്മയുടെ മൃതദേഹം തറവാട് വീടിനടുത്ത പ്രതിയുടെ സഹോദരന്‍ കുട്ട​െൻറ വീട്ടിലാണ് പൊതുദര്‍ശനത്തിന് വെച്ചത്. കുട്ടനോട് മാത്രമാണ് പ്രതിക്ക് അടുപ്പമുണ്ടായിരുന്നത്. മറ്റ് സഹോദരങ്ങളായ ശിവ​െൻറയും ഷിബുവി​െൻറയും കുടുംബാംഗങ്ങള്‍ മൃതദേഹം കാണുന്നത് തടയുകയും ഷിബുവിനെ മർദിക്കുകയും ചെയ്തു. നാട്ടുകാര്‍ ഇടപെട്ടാണ് രംഗം ശാന്തമാക്കുകയും എല്ലാവര്‍ക്കും മൃതദേഹം കാണാന്‍ അവസരമൊരുക്കുകയും ചെയ്തത്. അതിനുശേഷവും കുടുംബാംഗങ്ങളില്‍ പലരുമായും വഴക്കിടുക പതിവായിരുന്നു. കൊല്ലപ്പെട്ട ശിവ​െൻറ മരുമക​െൻറ ദേഹത്ത് പ്രതി സ്കൂട്ടര്‍ കയറ്റിയതിനെച്ചൊല്ലിയും ഇരുവരും തമ്മില്‍ വഴക്കുണ്ടായിരുന്നു. മൂന്ന് സ​െൻറ് സ്ഥലത്തിനും 10,000 രൂപയുടെ രണ്ട് പ്ലാവുകൾക്കും വേണ്ടിയാണ് സഹോദരനും ഭാര്യയും അടക്കം മൂന്നുപേരെ പ്രതി കൊലക്കത്തിക്ക് ഇരയാക്കിയത്.
Show Full Article
TAGS:LOCAL NEWS 
Next Story