Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവിദ്യാലയങ്ങളുടെ ഡാറ്റ...

വിദ്യാലയങ്ങളുടെ ഡാറ്റ ബാങ്ക്​ അടുത്ത വർഷാദ്യം

text_fields
bookmark_border
മലപ്പുറം: പൊതുവിദ്യാലയങ്ങളുടെ സമഗ്ര ഡാറ്റാബാങ്ക് അടുത്ത അധ്യയന വർഷാദ്യം. ഇതിന് മുന്നോടിയായി ഡി.ഇ.ഒ, എ.ഇ.ഒ എന്നിവർക്കും യു.പി, ഹൈസ്കൂൾ പ്രധാനാധ്യാപകർക്കും ജീവനക്കാർക്കുമുള്ള പരിശീലനം പൂർത്തിയായി. മലപ്പുറം, പാലക്കാട് ജില്ലയിലെ ഉദ്യോഗസ്ഥർക്കാണ് ബുധനാഴ്ച പരിശീലനം നടന്നത്. സ്കൂളുകളുടെ വിവരങ്ങൾ, വിദ്യാർഥികളുടേയും അധ്യാപക-അനധ്യാപക ജീവനക്കാരുടേയും എണ്ണം, അടിസ്ഥാന സൗകര്യം, ഭരണ നിർവഹണ സംവിധാനം തുടങ്ങിയവ ഒരു വിരൽതുമ്പിൽ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കൈറ്റാണ് (പഴയ െഎ.ടി അറ്റ് സ്കൂൾ) സോഫ്റ്റ്വെയർ തയറാക്കിയത്. ജില്ലതല പരിശീലനത്തിനുശേഷം എൽ.പി വിഭാഗത്തിന് എ.ഇ.ഒമാരുടെ നേതൃത്വത്തിൽ തുടർപരിശീലനം നൽകും. പരിശീലനത്തിന് ഡി.പി.െഎ അസി. ഡയറക്ടർ പി. സുധീർ, സ്റ്റാറ്റിസ്റ്റിക്കൽ റിസർച്ച് ഒാഫിസർ എസ്. വിനയചന്ദ്രൻ പിള്ള, റിസർച്ച് അസിസ്റ്റൻറ് ഉസ്സൻകുട്ടി എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story