Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകപ്പൽശാല ദുരന്തം:...

കപ്പൽശാല ദുരന്തം: മരിച്ചവരുടെ ആശ്രിതർക്ക് ജോലി, മക്കൾക്ക് വിദ്യാഭ്യാസ സഹായം

text_fields
bookmark_border
കൊച്ചി: ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് ജോലിയും മക്കൾക്ക് വിദ്യാഭ്യാസ സഹായവും ലഭ്യമാക്കുമെന്ന് കൊച്ചി കപ്പൽശാല അധികൃതർ. ബുധനാഴ്ച അവലോകനയോഗത്തിൽ കേന്ദ്ര ഷിപ്പിങ് സഹമന്ത്രി പൊൻ രാധാകൃഷ്ണൻ മുന്നോട്ടുവെച്ച നിർദേശങ്ങൾ കണക്കിലെടുത്താണ് ഇൗ തീരുമാനം. മരിച്ചവർക്ക് പ്രഖ്യാപിച്ച 10 ലക്ഷം ധനസഹായം കൂടാതെയാണിത്. മരിച്ചവരുടെ ഏറ്റവും അടുത്ത ആശ്രിതന് വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തിലാകും ജോലി നൽകുക. കുട്ടികൾക്ക്് ബിരുദപഠനം പൂർത്തിയാക്കുംവരെ വിദ്യാഭ്യാസ സഹായം ലഭ്യമാക്കും. രണ്ടുമാസത്തെ വേതനത്തിന് തുല്യമായ തുക ഉടൻ വിതരണം ചെയ്യും. പരിക്കേറ്റവർക്ക് നിയമപ്രകാരമുള്ള ആനുകൂല്യങ്ങൾക്കൊപ്പം തിരികെ ജോലിയിൽ പ്രവേശിക്കുംവരെയുള്ള വേതനവും നൽകും. മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം ധനസഹായം നേരത്തേ പ്രഖ്യാപിച്ചിരുന്നു. അതിൽ 25,000 രൂപ അടിയന്തരമായി കൈമാറും. പരിക്കേറ്റവർക്ക് ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കുന്നതിനൊപ്പം ചെലവുകൾ പൂർണമായി വഹിക്കുമെന്നും കമ്പനി അറിയിച്ചിരുന്നു. നിയമപ്രകാരമുള്ള മറ്റു ആനുകൂല്യങ്ങൾ കൂടാതെയാണിത്.
Show Full Article
TAGS:LOCAL NEWS 
Next Story