Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഭക്ഷ്യസുരക്ഷ സെമിനാർ

ഭക്ഷ്യസുരക്ഷ സെമിനാർ

text_fields
bookmark_border
നിലമ്പൂർ: സേഫ് ആൻഡ് ന‍്യൂട്രിഷ‍്യസ് ഫുഡ് ആൻഡ് സ്കൂൾ പദ്ധതിയുടെ ഭാഗമായി നിലമ്പൂർ ഗവ. മാനവേദൻ സ്കൂളിൽ ഭക്ഷ‍്യസുരക്ഷ വകുപ്പി‍​െൻറ നേതൃത്വത്തിൽ സെമിനാർ നടത്തി. ജങ്ക് ഫുഡ്, ഭക്ഷ‍്യജന‍്യ രോഗങ്ങൾ എന്നീ വിഷയങ്ങളിൽ എട്ട്, ഒമ്പത് ക്ലാസുകളിലെ കുട്ടികൾക്കാണ് സെമിനാർ സംഘടിപ്പിച്ചത്. സീനിയർ ഫുഡ് സേഫ്റ്റി ഓഫിസർ സി.എ. ജനാർദനൻ, ഫുഡ് സേഫ്റ്റി ഓഫിസർമാരായ അബ്ദുൽ റഷീദ് (തിരൂർ), ഡോ. മുഹമ്മദ് മുസ്തഫ (കൊണ്ടോട്ടി), ഡോ. എസ്. ശ‍്യാം (നിലമ്പൂർ), കെ. ജസീല തുടങ്ങിയവർ ക്ലാസെടുത്തു. വിദ‍്യാർഥി പ്രതിനിധി നന്ദന നന്ദി പറഞ്ഞു. തിയറ്ററുകളുടെ ലൈസന്‍സ് റദ്ദാക്കിയ നടപടിക്ക് ഹൈകോടതി സ്റ്റേ നിലമ്പൂര്‍: വിജിലന്‍സ് ആൻഡ് ആൻറി കറപ്ഷന്‍ വിഭാഗത്തി‍​െൻറ അന്വേഷണ റിപ്പോര്‍ട്ടി‍​െൻറ അടിസ്ഥാനത്തിൽ നിലമ്പൂരിലെ രണ്ടു സിനിമ തിയറ്ററുകളുടെ ലൈസന്‍സ് റദ്ദാക്കിയ നടപടിക്ക് ഹൈകോടതിയുടെ താൽക്കാലിക സ്റ്റേ. തിയറ്റർ ഉടമകൾ നൽകിയ ഹരജിയിലാണ് കോടതി ഇടപെടൽ. നഗരസഭ ഡയറക്ടറുടെ ഉത്തരവിനെ തുടർന്ന് തിങ്കളാഴ്ച മുതൽ തിയറ്ററുകൾ അടച്ചിട്ടിരിക്കുകയാണ്. സ്റ്റേ ഉത്തരവി​െൻറ പകർപ്പ് ലഭിച്ച ശേഷം തിയറ്ററുകൾ തുറക്കും. ചന്തക്കുന്നില്‍ പ്രവര്‍ത്തിക്കുന്ന ഫെയറിലാൻഡ്, നിലമ്പൂരിെല ജ്യോതി എന്നീ തിയറ്ററുകളുടെ ലൈസന്‍സാണ് റദ്ദ് ചെയ്തിരുന്നത്. നികുതിവെട്ടിപ്പ് നടത്തി സിനിമ പ്രദര്‍ശിപ്പിക്കുന്നെന്നും ഇതിലൂടെ ലക്ഷക്കണക്കിന് രൂപ നഗരസഭക്ക് നഷ്ടം വരുന്നെന്നും കാണിച്ച് മുൻ നഗരസഭ കൗൺസിലർ എം. മുജീബ് റഹ്മാൻ നല്‍കിയ പരാതിയെ തുടര്‍ന്ന് മലപ്പുറം വിജിലന്‍സ് സംഘം ഇരു തിയറ്ററുകളിലും പരിശോധന നടത്തുകയും ലക്ഷങ്ങളുടെ നികുതിവെട്ടിപ്പ് കണ്ടെത്തുകയും ചെയ്തിരുന്നു. ഇതി‍​െൻറ അടിസ്ഥാനത്തിലാണ് തിയറ്ററുകൾ അടച്ചുപൂട്ടാൻ ഉത്തരവിട്ടത്. അതേസമയം, സ്റ്റേ നീക്കാൻ കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരൻ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story