Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമരുതക്കടവിൽ ഭീതിപരത്തി ...

മരുതക്കടവിൽ ഭീതിപരത്തി കാട്ടാന; വ്യാപകമായി കൃഷി നശിപ്പിച്ചു

text_fields
bookmark_border
എടക്കര: മരുത ജനവാസ കേന്ദ്രത്തില്‍ ഭീതിപരത്തി ഒറ്റയാന്‍. രണ്ട് ദിവസമായി ഇവിടെ തുടരുന്ന ആന നിരവധി കാര്‍ഷിക വിളകളാണ് നശിപ്പിച്ചത്. ബുധനാഴ്ച പുലര്‍ച്ച രണ്ടോടെയാണ് കൊമ്പന്‍ കാടിറങ്ങി നാട്ടിലെത്തിയത്. മരുതക്കടവ്- കീരിപ്പൊട്ടി റോഡിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന അംഗന്‍വാടിയുടെ സ്ഥലത്തെ തെങ്ങ്, അങ്കപ്പള്ളി മുഹമ്മദി​െൻറ തെങ്ങ്, ആലായി മാനുപ്പയുടെ വാഴകള്‍, വത്സലയുടെ കമുക്, മാമാങ്കര സ്വദേശിയുടെ കമുകുകളും തെങ്ങുകളും എന്നിവയാണ് ഒറ്റയാന്‍ നശിപ്പിച്ചത്. അങ്കപ്പള്ളി മുഹമ്മദി​െൻറ വീടിനോട് ചേര്‍ന്ന് തമ്പടിച്ച കൊമ്പന്‍ ഏറെനേരം ഭീതിപരത്തി. സമീപവാസികെളത്തി ബഹളം വെച്ച് ആനയെ കാടുകയറ്റുകയായിരുന്നു. തിങ്കളാഴ്ച രാത്രി മാമാങ്കര ഇരൂള്‍കുന്നിലും കാട്ടാന കൃഷി നശിപ്പിച്ചിരുന്നു. പി.ടി. അന്‍വര്‍, ഈറക്കല്‍ ഏലിയാമ്മ തോമസ് എന്നിവരുടെ കൃഷിയിടത്തിലാണ് ആനയെത്തിയത്. ലൈനിലേക്ക് മരം തള്ളിയിട്ടതിനാല്‍ പ്രദേശത്തെ വൈദ്യുതി ബന്ധവും തകരാറിലായി. ജനവാസ കേന്ദ്രത്തോട് ചേര്‍ന്നുള്ള വനാതിര്‍ത്തിയില്‍ വന്യമൃഗശല്യം പ്രതിരോധിക്കാന്‍ അടിയന്തര നടപടി വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. ചിത്രവിവരണം: (13-edk-2) മരുതക്കടവില്‍ ആലായി മാനുപ്പയുടെ വാഴകള്‍ കാട്ടാന തകര്‍ത്ത നിലയില്‍ പോത്തുകല്‍ പഞ്ചായത്ത് പ്രസിഡൻറ് തെരഞ്ഞെടുപ്പ് ഇന്ന് എടക്കര: പോത്തുകല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് തെരഞ്ഞെടുപ്പ് വ്യാഴാഴ്ച നടക്കും. സി.പി.എമ്മിലെ ആര്‍. സുഭാഷിനെ പ്രസിഡൻറ് സ്ഥാനത്തേക്ക് നിര്‍ദേശിക്കാനാണ് ജില്ല സെക്രട്ടറി എന്‍. മോഹന്‍ദാസി​െൻറ നേതൃത്വത്തില്‍ ബുധനാഴ്ച ചേര്‍ന്ന പാര്‍ട്ടി യോഗം തീരുമാനിച്ചത്. വൈസ് പ്രസിഡൻറ് സ്ഥാനത്തേക്ക് സി.പി.എമ്മിലെ തന്നെ വത്സല അരവിന്ദനും മത്സരിക്കും. എടക്കര ഏരിയ കമ്മിറ്റി ഓഫിസില്‍ ബുധനാഴ്ച ഉച്ചക്ക് രണ്ടിനാണ് യോഗം ചേർന്നത്. തുടക്കത്തില്‍ സുഭാഷി​െൻറയും മുതിര്‍ന്ന അംഗവും പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി അംഗവുമായ സി.എച്ച്. സുലൈമാന്‍ ഹാജിയുടെയും പേരുകളാണ് പ്രസിഡൻറ് സ്ഥാനത്തേക്ക് ഉയര്‍ന്നുവന്നത്. എന്നാല്‍, ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ ജില്ല സെക്രട്ടറിയെ ചുമതലപ്പെടുത്തുകയായിരുന്നു. ജില്ല സെക്രട്ടേറിയറ്റ് അംഗം വി.എം. ഷൗക്കത്ത്, ഏരിയ സെക്രട്ടറി ടി. രവീന്ദ്രന്‍, പോത്തുകല്‍ ലോക്കല്‍ സെക്രട്ടറി പി. ഷെഹീര്‍, ഏരിയ കമ്മിറ്റി അംഗങ്ങള്‍, പോത്തുകല്‍ ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. അതേസമയം, പ്രസിഡൻറ്, വൈസ് പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരിക്കുന്ന യു.ഡി.എഫ് അംഗങ്ങളെ ഇതുവരെ തീരുമാനിച്ചിട്ടില്ല. വ്യാഴാഴ്ച രാവിലെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നാണ് അറിയുന്നത്. കഴിഞ്ഞ മാസം നടന്ന ഞെട്ടിക്കുളം ഉപതെരഞ്ഞെടുപ്പില്‍ സി.പി.എം സ്ഥാനാര്‍ഥി രജനി വിജയിച്ചതോടെയാണ് പഞ്ചായത്ത് ഭരണം ഇടതുപക്ഷത്തിന് ലഭിച്ചത്. തെരഞ്ഞെടുപ്പ് കമീഷ​െൻറ തീയതി ലഭിക്കാന്‍ വൈകിയതാണ് പ്രസിഡൻറ് തെരഞ്ഞെടുപ്പ് വൈകിയത്. 17 വാര്‍ഡുകളുള്ള പോത്തുകല്ലില്‍ ഒമ്പത് അംഗങ്ങളുടെ പിന്തുണയോടെ യു.ഡി.എഫാണ് ഭരിച്ചിരുന്നത്. കഴിഞ്ഞ സെപ്റ്റംബറില്‍ ഞെട്ടിക്കുളം വാര്‍ഡ് അംഗമായിരുന്ന കോണ്‍ഗ്രസിലെ താര മരിച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ഉപതെരഞ്ഞെടുപ്പില്‍ സി.പി.എം സ്ഥാനാര്‍ഥി വിജയിക്കുകയും ഭരണം ഇടതിന് ലഭിക്കുകയുമായിരുന്നു. വ്യാഴാഴ്ച രാവിലെ 11ന് പ്രസിഡൻറിനെയും ഉച്ചക്ക് രണ്ടിന് വൈസ് പ്രസിഡൻറിനെയും കെണ്ടത്താന്‍ തെരഞ്ഞെടുപ്പ് നടക്കും.
Show Full Article
TAGS:LOCAL NEWS 
Next Story