Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഷുഹൈബ് വധം: സി.പി.എം...

ഷുഹൈബ് വധം: സി.പി.എം ഉന്നത നേതൃത്വത്തി​െൻറ പങ്ക് അന്വേഷിക്കണം ^കെ.പി.എ മജീദ്

text_fields
bookmark_border
ഷുഹൈബ് വധം: സി.പി.എം ഉന്നത നേതൃത്വത്തി​െൻറ പങ്ക് അന്വേഷിക്കണം -കെ.പി.എ മജീദ് കോഴിക്കോട്: യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബ് വധത്തില്‍ സി.പി.എം ഉന്നത നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ആവശ്യപ്പെട്ടു. കേവലം പ്രാദേശികമായി ഏതാനും പേർ ഇത്രയും ആസൂത്രിതമായി അറുകൊല ചെയ്യുമെന്ന് വിശ്വസിക്കുക പ്രയാസമാണ്. പ്രമുഖ സി.പി.എം നേതാക്കള്‍ ഷുഹൈബി​െൻറ നാളുകള്‍ എണ്ണപ്പെട്ടുവെന്ന് വധഭീഷണി മുഴക്കിയിട്ട് അധിക ദിവസങ്ങളായിട്ടില്ല. നിസ്സാരമായ പ്രശ്‌നത്തി​െൻറ മറപിടിച്ചാണ് ബോംബെറിഞ്ഞ് വീഴ്ത്തി 37 വെട്ടുകള്‍ വെട്ടി നിഷ്ഠൂരമായി കൊലപ്പെടുത്തിയത്. കേരള മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവം കൈകാര്യം ചെയ്യുന്നതില്‍ പൊലീസ് കാണിക്കുന്ന ഒളിച്ചു കളി ഗൗരവതരമാണ്. ആക്രമണങ്ങളിലും പ്രകോപനങ്ങളിലും കൊലപാതകങ്ങളിലും സംയമനം പാലിക്കുന്ന യു.ഡി.എഫി​െൻറ നിലപാട് ദൗര്‍ബല്യമായി കാണരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Show Full Article
TAGS:LOCAL NEWS 
Next Story