Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസംസ്ഥാന...

സംസ്ഥാന ക്ഷീരകര്‍ഷകസംഗമം ഇന്നുമുതല്‍

text_fields
bookmark_border
വടകര: സംസ്ഥാന ക്ഷീരകര്‍ഷകസംഗമവും െഡയറി എക്സ്പോയും വ്യാഴാഴ്ച മുതല്‍ ശനിയാഴ്ച വരെ വടകര ചോമ്പാല്‍ മിനി സ്റ്റേഡിയത്തില്‍ നടക്കും. ക്ഷീരവികസനവകുപ്പി‍​െൻറയും ക്ഷീര സഹകരണ സംഘങ്ങളുടെയും സംയുക്താഭിമുഖ്യത്തില്‍ മില്‍മ മേഖലാ യൂനിറ്റുകള്‍, മൃഗസംരക്ഷണവകുപ്പ്, കെ.എല്‍.ഡി ബോര്‍ഡ്, കേരള ഫീഡ്സ്, തദ്ദേശസ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി. കേരള െഡയറി എക്സ്പോ, ക്ഷീരകര്‍ഷക പാര്‍ലമ​െൻറ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറുമാരുടെയും വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരുെടയും ശില്‍പശാല, വനിതസഹകാരികളുടെ ശില്‍പശാല, ക്ഷീരകര്‍ഷക പ്രതിനിധി സമ്മേളനം, ക്ഷീരസംഘം ജീവനക്കാരുടെ ശില്‍പശാല, ടെക്നിക്കല്‍ സെക്ഷന്‍, നാടന്‍ പശുക്കളുടെ പ്രദര്‍ശനം, കന്നുകാലി പ്രദര്‍ശനമത്സരം, വെറ്ററിനറി ക്യാമ്പ്, മുഖാമുഖം, ക്ഷേമനിധി അദാലത്, ക്ഷീരോല്‍പന്ന നിര്‍മാണ പരിശീലനവും പ്രദര്‍ശനവും, സൗജന്യ നേത്ര, കാന്‍സര്‍ പരിശോധന ക്യാമ്പുകള്‍, സാംസ്കാരിക കലാസായാഹ്നങ്ങള്‍ തുടങ്ങിയവ ക്ഷീരകര്‍ഷകസംഗമത്തോടനുബന്ധിച്ച് നടക്കും. വ്യാഴാഴ്ച രാവിലെ ഒമ്പതിന് മന്ത്രി ഇ. ചന്ദ്രശേഖരന്‍ സംഗമവും മന്ത്രി ടി.പി. രാമകൃഷ്ണന്‍ െഡയറി എക്സ്പോയും എം.കെ. രാഘവന്‍ എം.പി ക്ഷീരകര്‍ഷക ക്ഷേമനിധി അദാലത്തും ഉദ്ഘാടനം ചെയ്യും. 15ന് മാധ്യമ സെമിനാര്‍ രാവിലെ 11ന് മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് രണ്ടിന് വനിതസഹകാരികളുടെ ശില്‍പശാല ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്യും. വൈകീട്ട് 5.30ന് സാംസ്കാരികസായാഹ്നത്തി​െൻറ ഉദ്ഘാടനം മന്ത്രി എ.കെ. ബാലന്‍ നിർവഹിക്കും. 16ന് രാവിലെ എട്ടിന് ക്ഷീരകര്‍ഷക പാര്‍ലമ​െൻറ് നിയമസഭ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ. രാജു അധ്യക്ഷത വഹിക്കും. മേഖല ക്ഷീരസഹകാരി അവാര്‍ഡ് ദാനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യാതിഥിയായിരിക്കും. രാവിലെ 10ന് നടക്കുന്ന ശിൽപശാല മന്ത്രി കടകംപള്ളി സുരേന്ദ്രനും ഉച്ചക്ക് രണ്ടിന് ടെക്നിക്കല്‍ െസഷൻ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയും ഉദ്ഘാടനം ചെയ്യും. 17ന് രാവിലെ പത്തിന് പ്രതിനിധിസമ്മേളനവും മാധ്യമ അവാര്‍ഡ് ദാനവും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഡോ. വര്‍ഗീസ് കുര്യന്‍ അവാര്‍ഡ് ദാനം മന്ത്രി മാത്യു ടി. തോമസ് നിര്‍വഹിക്കും. ക്ഷീരസഹകാരി അവാര്‍ഡുകള്‍ കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍ വിതരണം ചെയ്യും. ക്ഷീരവികസന-മൃഗസംരക്ഷണ മന്ത്രി അഡ്വ. കെ. രാജു അധ്യക്ഷത വഹിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story