Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightmn

mn

text_fields
bookmark_border
വനങ്ങൾക്ക് ഭീഷണിയായി ഇതര സസ‍്യങ്ങൾ വ‍്യാപിക്കുന്നു നാടുകാണി ചുരം മേഖലയിൽ പടർന്ന് ആനത്തൊട്ടാവാടി നിലമ്പൂർ: പ്രകൃതിദത്ത വനങ്ങൾക്ക് പുറമെ നിത‍്യഹരിത വനങ്ങൾക്ക് പോലും ഭീഷണിയായി നിലമ്പൂർ കാട്ടിൽ വനേതര സസ‍്യങ്ങൾ വ‍്യാപിക്കുന്നു. വന ആവാസവ‍്യവസ്ഥക്ക് ഇണങ്ങാത്തതും വനത്തെ പാടെ നശിപ്പിക്കുന്നതുമാണെന്ന് പഠനങ്ങളിൽ കണ്ടെത്തിയ സസ‍്യങ്ങളാണ് നീലഗിരി വനമേഖലയുടെ വൃഷ് ടിപ്രദേശങ്ങളിൽ അതിവേഗതയിൽ പടർന്നു പന്തലിക്കുന്നത്. ആനത്തൊട്ടാവാടിക്ക് പുറമെ കമ‍്യൂണിസ്റ്റ് പച്ച, കൊങ്ങിണി, പാർത്തീനിയം എന്നിവയാണ് നിലമ്പൂർ വനമേഖലയെ കാർന്നു തിന്നുന്നത്. വനത്തെ നശിപ്പിക്കുന്നതാണിവയെന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. ഇന്തോനേഷ‍്യ. മലേഷ‍്യ തുടങ്ങിയ തെക്ക് കിഴക്കൻ രാജ‍്യങ്ങളിൽ നിന്നും വന്ന സസ‍്യങ്ങളാണ് ഇവയിൽ മിക്കതും. വനത്തിന് മാത്രമല്ല പക്ഷി-മൃഗാദികൾക്കും ഇവ ഭീഷണിയാണ്. നിലമ്പൂർ വനത്തി‍​െൻറ ഏറ്റവും കാതലായ വനഭാഗങ്ങളിലൊന്നായ നാടുകാണി ചുരം വനമേഖല ഇത്തരം സസ‍്യങ്ങളുടെ പിടിയിലമർന്ന് കൊണ്ടിരിക്കുകയാണ്. ആനത്തൊട്ടാവാടിയാണ് ചുരം മേഖലയിൽ വ‍്യാപിച്ചിരിക്കുന്നത്. 2016 ൽ ചുരംമേഖലയിലുണ്ടായ വ‍്യാപകമായ കാട്ടുതീക്ക് ശേഷമാണ് ഇവയുടെ സാനിധ‍്യം ഏറിയതായി കാണുന്നത്. വനഭാഗങ്ങളിൽ പടർന്നുപിടിക്കുന്ന ഇവ മറ്റു സസ‍്യങ്ങൾക്ക് ഏറെ ഭീഷണിയാണ്. തമിഴ്നാടിനോട് അതിർത്തി പങ്കിടുന്ന നാടുകാണി ചുരം വനമേഖല കാട്ടാനകളുടെ ആവാസ കേന്ദ്രമാണ്. ആനകൾക്ക് പോലും കടന്നുപോവാൻ കഴിയാത്ത തരത്തിലാണ് ഇവയുടെ വളർച്ച. സൂര‍്യപ്രകാശം ലഭിക്കുന്നിടത്ത് ഇവ തഴച്ചുവളരും.വരൾച്ചയെ അതിജീവിക്കാനും കഴിയും. വൃക്ഷങ്ങൾക്ക് മാത്രമല്ല പുൽമേടുകൾക്കും ഇവ ഭീഷണിയാണ്. പടം: 3- നാടുകാണി ചുരത്തിൽ വ‍്യാപകമായ ആനത്തൊട്ടാവാടി.
Show Full Article
TAGS:LOCAL NEWS 
Next Story