Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപാട്ടക്കരിമ്പില്‍...

പാട്ടക്കരിമ്പില്‍ വീണ്ടും മാവോവാദികള്‍ വന്നതായി നാട്ടുകാരന്‍

text_fields
bookmark_border
പൂക്കോട്ടുംപാടം: ആദിവാസി മേഖലയായ പാട്ടക്കരിമ്പില്‍ വീണ്ടും മാവോവാദികള്‍ എത്തിയതായി നാട്ടുകാരന്‍. വേഴക്കോടന്‍ ചന്ദ്ര​െൻറ വീട്ടിലെത്തിയതായാണ് പറയുന്നത്. തിങ്കളാഴ്ച്ച രാത്രി 11 ഒാടെ എത്തിയ സംഘം അരിയും പലവ്യഞ്ജനങ്ങളും കൊണ്ടുപോയതായി പറയുന്നു. മുമ്പും ഇയാളുടെ വീട്ടില്‍ മാവോവാദികള്‍ വന്നിട്ടുണ്ട്. കരുളായി പടുക്ക അതിര്‍ത്തിയിലെ വെടിവെപ്പിന് ശേഷം ആദ്യമായാണ് സമഘം പാട്ടക്കരിമ്പില്‍ എത്തുന്നത്. ഒരു സ്ത്രീ ഉൾപ്പെടെ നാലു പേരടങ്ങിയ യൂനിഫോം ധരിച്ച ആയുധധാരികളായ നാലു പേരാണ് സംഘത്തിലുണ്ടായിരുന്നതെന്നാണ് ചന്ദ്രന്‍ പറയുന്നത്. വനിതയുടെ പേര് അനുവെന്നും മറ്റൊരാള്‍ രമേശനെന്നുമാണ് പരിചയപ്പെടുത്തിയത്. അരി ഉൾപ്പെടെ ഭക്ഷണം പാകം ചെയ്യാനുള്ള സാധനങ്ങള്‍ കൊണ്ടുപോയത് സമീപ പ്രദേശങ്ങളിലെവിടെയോ മാവോവാദി താവളമുണ്ടെന്ന സംശയം ബലപ്പെടുത്തുന്നതാണ്. എന്നാല്‍, ഇത് സംബന്ധിച്ച് പൊലീസിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടില്ല. --
Show Full Article
TAGS:LOCAL NEWS 
Next Story