Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightബംഗളൂരുവിൽ...

ബംഗളൂരുവിൽ നിന്നെത്തിച്ച മൂന്ന്​ കിലോ കഞ്ചാവുമായി രണ്ടുപേർ അറസ്​റ്റിൽ

text_fields
bookmark_border
മഞ്ചേരി: ബൈക്കിൽ കടത്തുകയായിരുന്ന മൂന്ന് കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ മഞ്ചേരിയിൽ എക്സൈസ് സംഘത്തി‍​െൻറ പിടിയിലായി. കൊല്ലം കരുനാഗപ്പള്ളി പൻമന ഇടപ്പള്ളി കോട്ട സ്വദേശി നൗഫൽ (22), ഒറ്റപ്പാലം പരുത്തി പ്രദേശത്ത് അരുൺ (24) എന്നിവരാണ് പിടിയിലായത്. ബൈക്കും കസ്റ്റഡിയിലെടുത്തു. ബംഗളൂരുവിൽ എൻജിനിയറിങ്ങിന് പഠിക്കുന്നവരും പഠനം പാതിവഴിയിൽ ഉപേക്ഷിച്ചവരുമുൾപ്പെടെ പത്തോളം പേരടങ്ങുന്ന സംഘം കഞ്ചാവ് കടത്തുന്നെന്ന വിവരത്തെത്തുടർന്ന് മഞ്ചേരി സി.എച്ച്. ബൈപാസിലാണ് ഇവർ പിടിയിലായത്. മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിലേക്ക് വൻതോതിൽ കഞ്ചാവെത്തിക്കുന്നുണ്ടെന്നും ആന്ധ്രയിൽ നിന്ന് കൊണ്ടുവരുന്ന കഞ്ചാവ് ബംഗളൂരുവിൽ സൂക്ഷിച്ച് ബൈക്കുകളിൽ കേരളത്തിലേക്ക് കടത്തുകയാണ് പതിവെന്നും പിടിയിലായവർ പറഞ്ഞതായി എക്സൈസ് സംഘം അറിയിച്ചു. നൗഫൽ ബംഗളൂരുവിൽ മെക്കാനിക്കൽ എൻജിനിയറിങ്ങിന് പഠിക്കുകയാണ്. എക്സൈസ് ഇൻസ്പെക്ടർ ശ്യാംകുമാർ, ബഷീർ, ഷിജുമോൻ, സാജിത്ത്, സഫീറലി, രഞ്ജിത്ത്, ഉമ്മർകുട്ടി, റഫീഖ്, ഉണ്ണികൃഷ്ണൻ എന്നിവരായിരുന്നു അന്വേഷണസംഘത്തിലുണ്ടായിരുന്നത്. അസി. എക്സൈസ് കമീഷണർ സജി സ്ഥലത്തെത്തി.
Show Full Article
TAGS:LOCAL NEWS 
Next Story