Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightറേഡിയോ സ്നേഹം കുറയാതെ...

റേഡിയോ സ്നേഹം കുറയാതെ ജനപ്രതിനിധി

text_fields
bookmark_border
കോട്ടക്കൽ: റേഡിയോ ശ്രവിച്ച് കട്ടൻ ചായയും ദിനപത്രവും വായിച്ച് പൂമുഖത്തിൽ ഇരുന്നിരുന്ന കാലം അപ്രത്യക്ഷമായിയെന്ന് പറയാൻ വരട്ടെ. ഈ കാഴ്ചകൾ കാണാൻ കോട്ടക്കൽ കാവതികളത്തെത്തിയാൽ മതി. നഗരസഭ ആരോഗ്യസ്ഥിരം സമിതി അധ്യക്ഷൻ തൈക്കാട്ട് അലവിയാണ് റേഡിയോയുടെ സ്ഥിരം ആസ്വാദകനായി കഴിയുന്നത്. റേഡിയോ ദിനമായ ഫെബ്രുവരി 13 കടന്നുപോകുമ്പോൾ നാലു പതിറ്റാണ്ടുകളുടെ കഥ പറയാനുണ്ട് ഇദ്ദേഹത്തിന്. 1974ൽ ജ്യേഷ്ഠ സഹോദരൻ ഹൈദ്രുവാണ് വീട്ടിൽ ആദ്യമായി റേഡിയോ കൊണ്ടുവരുന്നത്. പിന്നീടിങ്ങോട്ട് ഈ കുഞ്ഞു പെട്ടിയുടെ തോഴനായി. റേഡിയോ വഴിയുള്ള ഓരോ വിവരങ്ങളും കൂട്ടുകാർക്ക് അന്ന് പകർന്നു നൽകി. അക്കാലത്ത് രണ്ട് ബാൻഡുകളുള്ള റേഡിയോക്ക് കേന്ദ്രസർക്കാർ വിനോദനികുതി ഏർപ്പെടുത്തിയിരുന്നു. 78ൽ നിർത്തലാക്കി. അക്കാലത്ത് പ്രാദേശിക വാർത്തകൾക്കായിരുന്നു ശ്രോതാക്കൾ ഏറെയും. പിൽക്കാലത്ത് ശ്രോതാക്കൾ കുറഞ്ഞെങ്കിലും മഞ്ചേരി, തൃശൂർ, കോഴിക്കോട് എഫ്.എമ്മുകളുടെ പരിപാടികൾ റേഡിയോയുടെ ഗ്രാഫ് ഉയർത്തി. കോട്ടക്കൽ കോഓപറേറ്റീവ് അർബൻ ബാങ്ക് നിത്യ പിരിവുകാരൻ കൂടിയാണ് ഇദ്ദേഹം.
Show Full Article
TAGS:LOCAL NEWS 
Next Story