Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകാട്ടാന ഭീതി: പരിഹാരം...

കാട്ടാന ഭീതി: പരിഹാരം കാണാതെ വനം വകുപ്പ്

text_fields
bookmark_border
അരീക്കോട്: ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തിലെ ഓടക്കയത്തെ വിവിധ ആദിവാസി മേഖലകളിലും കൃഷിസ്ഥലങ്ങളിലും കാട്ടാനക്കൂട്ടം ഭീതി പടർത്തുന്നതിന് പരിഹാരം കാണാനാവാതെ വനം വകുപ്പ്. കൊടുമ്പുഴ മേഖലയിലെ മാങ്കുളം, നെല്ലിയായി, ഓടക്കൽ, വാരിക്കൽ ഭാഗങ്ങളിലാണ് കാട്ടാനക്കൂട്ടങ്ങളുടെ വിളയാട്ടം നടക്കുന്നത്. ഇടക്കിടക്ക് കാട്ടാനക്കൂട്ടം ഇവിടങ്ങളിലിറങ്ങുന്നതിനാൽ ആദിവാസി കുടുംബങ്ങളും കർഷകരും ജീവഭയത്താൽ ഊരുകൾ വിട്ടിറങ്ങേണ്ട അവസ്ഥയിലാണ്. കുറച്ച് നാളുകൾ മുമ്പും കാട്ടാനകൾ പ്രദേശത്ത് തുടർച്ചയായി ഭീതി പടർത്തുകയും വൻ കൃഷി നാശം വരുത്തുകയും ചെയ്തിരുന്നു. ഇത്തവണ ആദ്യ വരവിന് തന്നെ ഏക്കർ കണക്കിന് സ്ഥലത്തെ കൃഷിയാണ് തകർത്തിരിക്കുന്നത്. തുടർച്ചയായി ആനയിറങ്ങുന്ന സ്ഥലമായിട്ടും ആദിവാസി കർഷകരുടെ ജീവനും കൃഷിക്കും സുരക്ഷയൊരുക്കാർ വനം വകുപ്പധികൃതർക്ക് സാധിച്ചിട്ടില്ല. പടക്കം പൊട്ടിച്ചും മറ്റുമാണ് ആനയെ ഇപ്പോൾ തുരത്തുന്നത്. പന്തീരായിരം മലയിൽ നിന്ന് ചീങ്കണ്ണിപ്പാലി വഴിയാണ് ആനകൾ കൊടുമ്പുഴയിൽ എത്തുന്നത്. വർഷങ്ങളായി തുടരുന്ന കാട്ടാന ശല്യം ഇത്തവണ ഭീതിജനകമായ അവസ്ഥയിലെത്തിയിരിക്കുകയാണ്. ജനവാസ കേന്ദ്രങ്ങളിലേക്കാണ് കാട്ടാനക്കൂട്ടം ഇറങ്ങുന്നത് എന്നത് അപകടകരമാണ്. ചില കുടിലുകളും തകർത്തിട്ടുണ്ട്. പന്നികളും കുരങ്ങന്മാരും കൂട്ടമായി കൃഷി നശിപ്പിക്കുന്നതിന് പുറമേ ആനകൾ കൂടി എത്തിയതോടെ ദുരിതത്തിലായിരിക്കുകയാണ് കർഷകർ.
Show Full Article
TAGS:LOCAL NEWS 
Next Story