Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightആരോഗ്യ ഉപകേന്ദ്രത്തിൽ...

ആരോഗ്യ ഉപകേന്ദ്രത്തിൽ തെരുവുനായ്ക്കളുടെ വിളയാട്ടം

text_fields
bookmark_border
വള്ളിക്കുന്ന്: പരുത്തിക്കാട് സ്ഥിതിചെയ്യുന്ന ആരോഗ്യ ഉപകേന്ദ്രത്തിലെത്തുന്നവർക്ക് തെരുവുനായ്ക്കൾ ഭീഷണിയാവുന്നു. നിരവധി തെരുവുനായ്ക്കളാണ് ഇവിടെ ഒരേ സമയം അലഞ്ഞു തിരിയുന്നത്. തകർന്ന ഗേറ്റ് പുനഃസ്‌ഥാപിക്കാൻ നടപടി ഇല്ലാത്തതാണ് പ്രശ്നം. കഴിഞ്ഞ വർഷം ഉണ്ടായ ശക്തമായ കാറ്റിൽ ഉപകേന്ദ്രത്തിൽ ഉണ്ടായിരുന്ന കൂറ്റൻ മരം കടപുഴകിയാണ് ഗേറ്റി​െൻറ പകുതി ഭാഗം തകർന്നത്. നാളിത്രയായിട്ടും ഇത് നന്നാക്കാൻ ഒരു നടപടിയും അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. ഗേറ്റ് ഇല്ലാത്തതിനാൽ കോമ്പൗണ്ടിലേക്ക് തെരുവുനായ്ക്കൾ കയറുന്ന അവസ്ഥയാണ്. വിവിധ കുത്തിവെപ്പുകൾക്കും മറ്റുമായി പ്രദേശത്തെ നിരവധി ആളുകൾ വന്നുപോകുന്ന സ്ഥലമാണ്. ഒരു ആരോഗ്യ വകുപ്പ് ജീവനക്കാരിയും അവരുടെ കുടുംബവും ഇവിടെ താമസിക്കുന്നുണ്ട്. ഭീതിയോടെയാണ് ഇവരും ഇവിടെ കഴിയുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story