Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകൊയ്ത്തുയന്ത്രവുമില്ല...

കൊയ്ത്തുയന്ത്രവുമില്ല കൊയ്യാനാളുമില്ല; മുപ്പതേക്കര്‍ നെല്‍കൃഷി നാശത്തിലേക്ക്

text_fields
bookmark_border
വേങ്ങര: കൊയ്ത്തു യന്ത്രമോ കൊയ്തെടുക്കാന്‍ കര്‍ഷകത്തൊഴിലാളികളോ ഇല്ലാതെ ഏക്കര്‍ കണക്കിന് വിളഞ്ഞ നെല്‍കൃഷി നാശത്തിലേക്ക്. വേങ്ങര കുറ്റൂര്‍ പാടത്താണ് വിളഞ്ഞ നെല്ല് കൊയ്തെടുക്കാന്‍ സംവിധാനമില്ലാത്തതിനാല്‍ കര്‍ഷകത്തൊഴിലാളികള്‍ കഷ്ടത്തിലായത്. കുറ്റൂര്‍ പാടത്ത് ഭൂമി പാട്ടത്തിനെടുത്ത് മുപ്പതേക്കറോളം സ്ഥലത്ത് നെല്‍കൃഷി നടത്തുന്ന കെ.സി. മജീദ്‌, ഇല്യാസ് എന്നിവരുടെ വിളഞ്ഞ നെല്ലാണ് കൊയ്യാനാളില്ലാത്തതിനാല്‍ നശിക്കുന്നത്. അതിനിടെ താനൂര്‍ ബ്ലോക്കി​െൻറ അധീനതയിലുള്ള കൊയ്ത്തുയന്ത്രം വാടകക്ക് കൊണ്ടുവന്നെങ്കിലും യന്ത്രത്തകരാര്‍മൂലം കൊയ്യാനായില്ല. ഇത് പിന്നീട് ശരിയാക്കിയെങ്കിലും യന്ത്രം വേണ്ടവിധം പ്രവര്‍ത്തിപ്പിക്കാനാവുന്നില്ലെന്ന് കര്‍ഷകര്‍ പറയുന്നു. വേങ്ങര, വലിയോറ, കുറ്റൂര്‍ പാടശേഖരങ്ങളില്‍ വന്‍തോതില്‍ നെല്‍കൃഷി നടക്കുമ്പോഴും കൊയ്ത്തുയന്ത്രം വാങ്ങി കര്‍ഷകരെ സഹായിക്കാന്‍ വേങ്ങര ബ്ലോക്ക് പഞ്ചായത്തിനാവുന്നില്ലെന്ന് കര്‍ഷകര്‍ക്ക് പരാതിയുണ്ട്. അതേസമയം, ബ്ലോക്ക് പഞ്ചായത്തിന് കൊയ്ത്തുയന്ത്രം വാങ്ങാന്‍ സര്‍ക്കാര്‍ അനുമതിയില്ലെന്ന് മുന്‍ ബ്ലോക്ക് പ്രസിഡൻറും ഇപ്പോള്‍ ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ പി.കെ. അസ്ലു പറയുന്നു. ബ്ലോക്കി​െൻറ അധീനതയിലുണ്ടായിരുന്ന കൊയ്ത്തുയന്ത്രം തകരാറായി കിടക്കുകയാണെന്നും ശ്രുതിയുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story