Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപ്രതിഷേധ പ്രകടനം

പ്രതിഷേധ പ്രകടനം നടത്തി

text_fields
bookmark_border
കൊല്ലങ്കോട്: യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബി‍​െൻറ കൊലപാതകത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നെന്മാറ നിയോജക മണ്ഡലം കമ്മിറ്റി പ്രകടനം നടത്തി. തുടർന്ന് നടന്ന യോഗം യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സജേഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻറ് പി.എ. രാജീവ് അധ്യക്ഷത വഹിച്ചു. സി.സി. സുനിൽ, സി. വിഷ്ണു, കെ. ഗുരുവായൂരപ്പൻ, ടി.വി. സജേഷ്, പി.എസ്. രാമനാഥൻ, ആർ.ബി. ജോയ്, ആർ. അനിൽ എന്നിവർ സംസാരിച്ചു. സി.പി.എം പ്രകടനം നടത്തി കൊല്ലങ്കോട്: എസ്.എഫ്.ഐ ഏരിയ സെക്രേട്ടറിയറ്റ് അംഗം ദുർഗക്ക് മർദനമേറ്റതിൽ പ്രതിഷേധിച്ച് സി.പി.എം പ്രകടനം നടത്തി. കൊല്ലങ്കോട് ടൗണിൽ നടന്ന പ്രതിഷേധ യോഗം ഏരിയ സെക്രട്ടറി കെ. രമാധരൻ ഉദ്ഘാടനം ചെയ്തു. എ. ദേവിദാസ് അധ്യക്ഷത വഹിച്ചു. കെ. സിയാവുദ്ദീൻ, ജി. കൃഷ്ണപ്രസാദ്, ജിത്തു കിരൺ, ആർ. വിജയകുമാർ, വി. കണ്ടു എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story