Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപുരോഗമന സാഹിത്യ...

പുരോഗമന സാഹിത്യ പ്രസ്ഥാനത്തി‍െൻറ സെമിനാറുകള്‍ക്ക് തുടക്കം

text_fields
bookmark_border
നിലമ്പൂർ: പുരോഗമന സാഹിത്യ പ്രസ്ഥാനത്തി‍​െൻറ 80ാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സാഹിത്യ സെമിനാറുകള്‍ക്ക് നിലമ്പൂരില്‍ തുടക്കമായി. സാംസ്‌കാരിക വകുപ്പും ചെറുകാട് സ്മാരക ട്രസ്റ്റും സംയുക്തമായാണ് സെമിനാറുകള്‍ സംഘടിപ്പിക്കുന്നത്. സംസ്ഥാനതല ഉദ്ഘാടനം മുര്‍പ്പോക്ക് എഴുത്താളര്‍ കലൈജ്ഞര്‍കള്‍ സംഘം സംസ്ഥാന സമിതി അംഗം മു. ആനന്ദന്‍ ഉദ്ഘാടനം ചെയ്തു. തമിഴ് സാഹിത്യമേഖല പ്രകൃതിയെയും സോഷ്യലിസത്തെയും മുന്‍നിര്‍ത്തിയ എഴുത്തിലെത്തിയെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദുത്വ ഫാഷിസ്റ്റ് അനുയായികളുടെ വ്യാഖ്യാനം പോലെ ആര്യ സംസ്‌കാരമല്ല ദ്രാവിഡമാണ് നമ്മുടെ പുരാതന സംസ്‌കാരമെന്നും അദ്ദേഹം പറഞ്ഞു. ചെറുകാട് സ്മാരക ട്രസ്റ്റ് ചെയര്‍മാന്‍ വി. ശശികുമാര്‍ അധ‍്യക്ഷത വഹിച്ചു. പി.വി. അന്‍വര്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. ബഷീര്‍ ചുങ്കത്തറ സ്വാഗതവും ഡി. വെങ്കിടേശ്വരന്‍ നന്ദിയും പറഞ്ഞു. വിവിധ സെഷനുകളില്‍ കെ.ഇ.എൻ. കുഞ്ഞഹമ്മദ്, അശോകന്‍ െചരുവിൽ, എൻ. രാധാകൃഷ്ണന്‍ നായർ എന്നിവർ പ്രഭാഷണം നടത്തി. വേണു പാലൂര്‍, കെ. മൊയ്തുട്ടി, ഇ. പത്മാക്ഷന്‍, ഫാത്തിമ സലീം, കെ.വി. മുജീബ്, സി. രാജീവ് എന്നിവര്‍ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story