Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസ്വച്ഛ് സർവേക്ഷൺ...

'സ്വച്ഛ് സർവേക്ഷൺ 2018'ന് ഐക്യദാർഢ്യവുമായി ശുചീകരണ യജ്ഞം

text_fields
bookmark_border
പാലക്കാട്: ഇന്ത്യയിലെ നഗര ശുചീകരണ നിലവാരം നിശ്ചയിക്കുന്നതിനും രാജ്യത്തെ മികച്ച നഗരത്തെ കണ്ടെത്തുന്നതിനുമായി സ്വച്ഛ് ഭാരത് മിഷൻ നടത്തുന്ന 'സ്വച്ഛ് സർവേക്ഷൺ 2018'ന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മാലിന്യ സംസ്കരണ രംഗത്ത് പ്രവർത്തിക്കുന്ന ദീപക് വർമ നടത്തുന്ന 24 മണിക്കൂർ നീണ്ട ശുചീകരണ യജ്ഞത്തിന് ചൊവ്വാഴ്ച രാവിലെ 10ന് തുടക്കമായി. പാലക്കാട് ബി.ഒ.സി റോഡിൽ നഗരസഭ ചെയർപേഴ്സൻ പ്രമീള ശശിധരൻ ഉദ്ഘാടനം ചെയ്തു. കൗൺസിലർമാരായ േബബി, സുനിൽ കുമാർ, ജയന്തി രാമനാഥൻ, പ്രസന്ന, ജയേഷ്, സൗമിനി, സാബു എന്നിവരും നഗരസഭ സെക്രട്ടറി രഘുരാമൻ, ഹെൽത്ത് സൂപ്പർവൈസർ സി.കെ. ബുധരാജ് എന്നിവർ പങ്കെടുത്ത് സംസാരിച്ചു. ശുചീകരണ യജ്ഞം ബുധനാഴ്ച രാവിലെ 10ന് അവസാനിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story