Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightആളിയാർ: മുഖ്യമന്ത്രിതല ...

ആളിയാർ: മുഖ്യമന്ത്രിതല ചർച്ചക്ക് വീണ്ടും കത്ത് നൽകി കേരളം

text_fields
bookmark_border
പാലക്കാട്: ആളിയാർ നദീജല കരാർ ലംഘനത്തിൽ ചർച്ച നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിക്ക് വീണ്ടും കത്തെഴുതി. തിങ്കളാഴ്ചയാണ് മുഖ്യമന്ത്രി കത്ത് നൽകിയത്. കത്ത് ലഭിച്ച് മൂന്നു ദിവസത്തിനകം ചർച്ച നടത്തണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. തമിഴ്നാട് അനുകൂല നിലപാട് സ്വീകരിച്ചാൽ ബുധനാഴ്ചയോ വ്യാഴാഴ്ചയോ ചർച്ച നടക്കും. കേരളത്തിന് അർഹമായ വെള്ളം വിട്ടുനൽകാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി കത്തു നൽകിയിരുന്നു. അതിന് മറുപടിയുണ്ടാകാത്ത പശ്ചാത്തലത്തിലാണ് പുതിയ നടപടി. കേരളത്തിന് അർഹമായ വെള്ളം വിട്ടുനൽകണമെന്നും കരാർ പുതുക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെടും. ചർച്ചക്ക് തമിഴ്നാട് മുഖ്യമന്ത്രി പച്ചക്കൊടി വീശിയില്ലെങ്കിൽ കടുത്ത നടപടികളിലേക്ക് കടക്കാനാണ് കേരളത്തി‍​െൻറ തീരുമാനം. കോയമ്പത്തൂരിലേക്ക് കുടിവെള്ളം നൽകുന്ന ശിരുവാണി ഡാം ഷട്ടർ അടക്കുക, പറമ്പിക്കുളം ഡാം ഷട്ടർ അടക്കുക തുടങ്ങിയ കടുത്ത നടപടി കേരളം സ്വീകരിക്കും. ജനുവരി 19ന് തിരുവനന്തപുരത്ത് ഇരു സംസ്ഥാനങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിലെടുത്ത തീരുമാനങ്ങൾ തമിഴ്നാട് ലംഘിച്ചതാണ് പുതിയ പ്രതിസന്ധികൾക്ക് കാരണം. തീരുമാനപ്രകാരം ഫെബ്രുവരി 15 വരെ 400 ക്യുസെക് വെള്ളം നൽകാമെന്ന ഉറപ്പ് ലംഘിച്ചു. ഫെബ്രുവരി 10ന് ചീഫ് സെക്രട്ടറി തലത്തിൽ ചർച്ച നടത്താമെന്ന തീരുമാനവും തമിഴ്നാട് അട്ടിമറിച്ചു. തുടർന്നാണ് മുഖ്യമന്ത്രി നേരിട്ട് ഇടപെടുന്നത്. സ്വന്തം ലേഖകൻ
Show Full Article
TAGS:LOCAL NEWS 
Next Story