Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവേദന മറക്കാൻ...

വേദന മറക്കാൻ ഒരൊത്തുകൂടൽ; നവ്യാനുഭവമായി പാലിയേറ്റിവ് സ്നേഹ സംഗമം

text_fields
bookmark_border
മണ്ണാർക്കാട്: ആശയറ്റ് നാല് ചുമരുകൾക്കുള്ളിൽ കഴിഞ്ഞിരുന്ന രോഗികൾ എല്ലാം മറന്ന് ഒത്തുകൂടി. ഒന്നിച്ചിരുന്ന് കണ്ടും സംസാരിച്ചും കൂടിയിരുന്ന് ഭക്ഷണം കഴിച്ചും കലാപരിപാടികൾ ആസ്വദിച്ചും അവർ വേദനകൾ മറന്നു. കുമരംപുത്തൂർ ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി കുമരംപുത്തൂർ കല്ലടി ഹയർ സെക്കൻഡറി സ്കൂളിലാണ് പാലിയേറ്റിവ് രോഗിബന്ധു, സന്നദ്ധ സംഘടന പ്രവർത്തകരുടെ സ്നേഹസംഗമം സംഘടിപ്പിച്ചത്. കിടക്കുന്ന രോഗികൾക്ക് പോലും കട്ടിലിൽ കിടന്ന് പരിപാടിയിൽ പങ്കെടുക്കാൻ അവസരമൊരുക്കിയത് ചടങ്ങ് വ്യത്യസ്തമാക്കി. എൻ. ഷംസുദ്ദീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഹുസൈൻ കോളശ്ശേരി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് യൂസുഫ് പാലക്കൽ മുഖ്യാഥിതിയായി. ജില്ല പഞ്ചായത്ത് അംഗം സീമ കൊങ്ങശ്ശേരി, മെഡിക്കൽ ഓഫിസർ ഡോ. പ്രീതി, ഡോ. അബ്ബാസ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി. ഉഷ, സ്ഥിരംസമിതി ചെയർമാന്മാരായ കെ.പി. ഹംസ, മഞ്ജു തോമസ്, മുൻ വൈസ് പ്രസിഡൻറ് പി.എം. നൗഫൽ തങ്ങൾ, സാഹിത്യകാരൻ കെ.പി.എസ്. പയ്യനെടം, ജനപ്രതിനിധികളായ അർസൽ എരേരത്ത്, എം. മുഹമ്മദാലി, വിശ്വേശ്വരി ഭാസ്കർ, ഫസീല, ജംഷീല മെഹബൂബ്, ജോസ് കൊല്ലിയിൽ, കെ.പി. റംല, എ.കെ.എ. അസീസ്, ദയാനന്തൻ, രുഗ്മിണി, ഹെൽത്ത് ഇൻസ്പെക്ടർമാരായ ടോംസ് വർഗീസ്, അബ്ദുൽ റഷീദ്, അസി. സെക്രട്ടറി മധു, പാലിയേറ്റിവ് നഴ്‌സ് സീനത്ത്, എൻ.എസ്.എസ് കോഒാഡിനേറ്റർ അബ്ദുറഹ്മാൻ എന്നിവർ സംബന്ധിച്ചു. ഒലിവ് കലാകേന്ദ്രത്തി​െൻറ കീഴിൽ നാടൻപാട്ടും അരങ്ങേറി.
Show Full Article
TAGS:LOCAL NEWS 
Next Story