Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവിസ്മയരാവ്​ തീർത്ത്​...

വിസ്മയരാവ്​ തീർത്ത്​ 'ഗദ്ദിക'

text_fields
bookmark_border
പൊന്നാനി: നാടൻകലാ വിസ്മയത്താൽ 'ഗദ്ദിക'യുടെ രാവ് ജനമനസ്സ് കീഴടക്കി. പളിയ നൃത്തവും നാടൻപാട്ടും മൂന്നാംദിനത്തിന് കൊഴുപ്പേകി. ആദിവാസിവിഭാഗത്തിലെ പളിയരുടെ പരമ്പരാഗതനൃത്തമായ പളിയനൃത്തമാസ്വദിക്കാൻ നിരവധി പേരെത്തി. പളിയക്കുടിയയിലെ പ്രധാന ദേവതയായ മാരിയമ്മയുടെ കോവിലിലെ ഉത്സവഭാഗമായാണ് ഇൗ നൃത്തം അവതരിപ്പിക്കുന്നത്. ഇവർ അണിയുന്ന കുപ്പായം ഇഞ്ച കൊണ്ടാണ് ഉണ്ടാക്കുന്നത്. തൊപ്പിമരം ചതച്ചിട്ടാണ് ഉടുപ്പായി ഉപയോഗിക്കുന്നത്. മുഖത്തെഴുത്തിനുപയോഗിക്കുന്ന നിറം ഉണ്ടാക്കുന്നത് കാട്ടില്‍ ലഭിക്കുന്ന 'രാമക്കല്ല' എന്ന കല്ല് ഉരച്ചെടുത്താണ്. മുളംചെണ്ട, നഗാര, ഉടുക്ക്, ഉറുമി, ജാലറ, ജലങ്ക തുടങ്ങിയ ഉപകരണങ്ങളാണ് വാദ്യങ്ങളായി ഉപയോഗിക്കുന്നത്. ഇടുക്കി കുമളിപളിയക്കുടിയിലെ അരുവി വെള്ളയ്യൻ കാളിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പളിയ അവതരിപ്പിച്ചത്. കൂറ്റനാട് വാമൊഴി നാടൻകലാസംഘത്തി​െൻറ നേതൃത്വത്തിലുള്ള നാടൻപാട്ടും അരങ്ങേറി. സാംസ്കാരിക സായാഹ്നം പ്രഫ. എം.എം. നാരായണൻ ഉദ്ഘാടനം ചെയ്തു. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. ലക്ഷ്മി അധ്യക്ഷത വഹിച്ചു. പൊന്നാനി നഗരസഭ വൈസ് ചെയർപേഴ്സൻ വി. രമാദേവി സ്വാഗതവും ജില്ല പട്ടികജാതി വികസന ഓഫിസർ ലതാനായർ നന്ദിയും പറഞ്ഞു. കണ്ഠകർണൻ തെയ്യം, കൊട്ടുമരം ആട്ട് (ഇരവാല നൃത്തം) നാടൻപാട്ടുകൾ എന്നിവയും അരങ്ങേറി.
Show Full Article
TAGS:LOCAL NEWS 
Next Story