Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപുത്തനാൽക്കൽ...

പുത്തനാൽക്കൽ എഴുന്നള്ളത്തിനിടെ ആന ഇടഞ്ഞു

text_fields
bookmark_border
ചെർപ്പുളശ്ശേരി: പുത്തനാൽക്കൽ ഭഗവതിക്ഷേത്രത്തിലെ താലപ്പൊലി എഴുന്നള്ളിപ്പിനിടെ ആന ഇടഞ്ഞത് ഒന്നരമണിക്കൂറോളം പരിഭ്രാന്തി സൃഷ്ടിച്ചു. ചൊവ്വാഴ്ച വൈകീട്ട് ഏഴരയോടെയാണ് സംഭവം. സ്ഥലത്തുണ്ടായിരുന്ന പൊലീസിേൻറയും ക്ഷേത്ര കമ്മിറ്റി ഭാരവാഹികളുടെയും സമയോചിത ഇടെപടലാണ് ആനയെ തളക്കാൻ സഹായിച്ചത്. കൂട്ട എഴുന്നള്ളിപ്പിനെത്തിയ മംഗലാംകുന്ന് കേശവനാണ് ഇടഞ്ഞത്. പാപ്പാൻമാരുടെ നിരന്തര പരിശ്രമത്തിനൊടുവിൽ ആനയെ ലോറിയുടെ സമീപത്തെത്തിച്ച് മുകളിലുണ്ടായിരുന്ന മൂന്നുപേരെ രക്ഷപ്പെടുത്തി. ആനയുടെ കാലിൽ ചങ്ങലയുണ്ടായിരുന്നു. രാത്രി ഒമ്പേതാടെയാണ് തളച്ച് വണ്ടിയിൽ കയറ്റിയത്. സി.ഐ എ. ദീപകുമാർ, എസ്.ഐ രമേശ് എന്നിവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. താലപ്പൊലി തടസ്സമില്ലാതെ തുടർന്നു.
Show Full Article
TAGS:LOCAL NEWS 
Next Story