Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
പെരിന്തൽമണ്ണ മൂസക്കുട്ടി സ്മാരക ടൗൺഹാൾ: സാന്ത്വനം ദശദിന ക്യാമ്പ് -10.00 കാദറലി ക്ലബ് ഫുട്ബാൾ കോച്ചിങ് തുടങ്ങും ക്ലബ് 50 ലക്ഷത്തി​െൻറ വാർഷിക പദ്ധതി അംഗീകരിച്ചു പെരിന്തൽമണ്ണ: കാദറലി ക്ലബ് 17 വയസ്സിന് താഴെയുള്ളവർക്കായി തുടർച്ചയായ ഫുട്ബാൾ കോച്ചിങ് നൽകാൻ പദ്ധതികൾ ആവിഷ്കരിച്ചു. ക്ലബി​െൻറ വാർഷിക പദ്ധതിയിലാണ് പ്രഖ്യാപനം. സ്കൂൾ അവധി ആരംഭിക്കുന്നതോടെ, കോച്ച് പീതാംബര​െൻറ നേതൃത്വത്തിൽ പെരിന്തൽമണ്ണ നെഹ്റു സ്റ്റേഡിയത്തിൽ ആരംഭിക്കും. സ്വന്തമായി ടീം രൂപവത്കരിക്കുകയാണ് ലക്ഷ്യം. 50 ലക്ഷം രൂപ വരവും 45 ലക്ഷം രൂപ ചെലവും വരുന്ന പുതിയ വർഷ പദ്ധതികൾ വാർഷിക ജനറൽ ബോഡി അംഗീകരിച്ചു. ഇലക്ട്രോ െട്രയ്നിങ് കോളജുമായി ചേർന്ന് പാവപ്പെട്ട 30 വിദ്യാർഥികൾക്ക് ഇലക്ട്രോണിക്സ്, പ്ലംബിങ്, കമ്പ്യൂട്ടർ അക്കൗണ്ടിങ് എന്നിവയിൽ സൗജന്യപരിശീലനം ലഭ്യമാക്കും. കിഡ്നി രോഗികൾക്കായി ഒരുലക്ഷം രൂപയും വിദ്യാഭ്യാസ േകാംപ്ലക്സിന് ഒന്നരലക്ഷം രൂപയും വിതരണം െചയ്തു. കാലാവസ്ഥ പ്രതികൂലമായതിനാൽ കഴിഞ്ഞ ഫുട്ബാൾ ടൂർണമ​െൻറ് മത്സരത്തിൽ നാലേകാൽ ലക്ഷം രൂപയുടെ നഷ്ടം വന്നതായും യോഗം വിലയിരുത്തി. ചെയർമാൻ എം. മഹുമ്മദ് സലീം അധ്യക്ഷത വഹിച്ചു. കിഴിശ്ശേരി മുസ്തഫ, എൻ.എം. മെഹറലി, യു. അബ്ദുൽകരീം, യൂസുഫ് രാമപുരം, കുറ്റീരി മാനുപ്പ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: സി. മുഹമ്മദലി (പ്രസി.), മണ്ണിൽ ഹസൻ, ഇ.കെ. ഉണ്ണീൻകുട്ടി (വൈസ്. പ്രസി.), പച്ചീരി ഫാറൂഖ് (ജന. സെക്ര.), എച്ച്. മുഹമ്മദ് ഖാൻ, എം.കെ. കുഞ്ഞയമു, എം. അബ്ദുൽ അസീസ് (േജാ. സെക്ര.), സി.എച്ച്. മുസ്തഫ (ട്രഷ.).
Show Full Article
TAGS:LOCAL NEWS 
Next Story