Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവെങ്ങാട് റോഡരികിലെ...

വെങ്ങാട് റോഡരികിലെ ട്രാൻസ്ഫോർമർ ഭീഷണി

text_fields
bookmark_border
കൊളത്തൂർ: വർഷങ്ങൾക്കുമുമ്പ് വെങ്ങാട് അങ്ങാടിയിൽ മൂർക്കനാട് റോഡ് ജങ്ഷനിൽ സ്ഥാപിച്ച ട്രാൻസ്‌ഫോർമർ വെങ്ങാടിനെ അപകട മേഖലയാക്കുന്നു. മൂർക്കനാട്, വളാഞ്ചേരി, കൊളത്തൂർ എന്നീ റോഡുകൾ സംഗമിക്കുന്ന ജങ്ഷനിലാണ് വാഹനങ്ങൾക്ക് കാഴ്ച മറച്ച് ട്രാൻസ്‌ഫോർമറുള്ളത്. കൊളത്തൂർ ഭഗത്തുനിന്ന് വരുന്ന വാഹനങ്ങളെ മൂർക്കനാട് റോഡിലൂടെ വരുന്ന ഡ്രൈവർമാരുടെ കാഴ്ച മറക്കുന്നതാണ് ഈ ഭാഗത്തെ അപകടങ്ങൾക്ക് പ്രധാന കാരണമെന്നാണ് ഡ്രൈവർമാരും സമീപത്തെ വ്യാപാരികളും പറയുന്നത്. കഴിഞ്ഞദിവസം കാർ ബൈക്കിലിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റത് ഇവിടെയാണ്. കാലങ്ങൾക്ക് മുമ്പ് വെങ്ങാട് ചെറിയ അങ്ങാടിയായിരുന്നപ്പോൾ സ്ഥാപിച്ചതാണ് ട്രാൻസ്‌ഫോർമർ. അങ്ങാടിപ്പുറം-വളാഞ്ചേരി റോഡ് വീതി കൂടിയതോടെ ട്രാൻസ്‌ഫോർമർ റോഡിനോട് വളരെ ചേർന്നാണ് നിൽക്കുന്നത്. ട്രാൻസ്ഫോർമറി​െൻറ സുരക്ഷ കവചങ്ങൾ തുരുമ്പെടുത്ത് നശിച്ച നിലയിലാണ്. moid mc1 padam: അപകടക്കെണിയൊരുക്കുന്ന വെങ്ങാട് അങ്ങാടിയിലെ ട്രാൻസ്‌ഫോർമർ --
Show Full Article
TAGS:LOCAL NEWS 
Next Story