Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightലക്ഷം ദീപങ്ങൾ...

ലക്ഷം ദീപങ്ങൾ മിഴിതുറന്നു; കനകകാന്തിയിൽ കൈത്തളി

text_fields
bookmark_border
പട്ടാമ്പി: കൈത്തളി ദേവസന്നിധിക്ക് കനകകാന്തിയേകി ലക്ഷം നെയ്‌ദീപങ്ങൾ കൺതുറന്നു. നൂറുകണക്കിന് ഭക്തരുടെ കണ്ഠങ്ങളിൽ നിന്നുയർന്ന മന്ത്രജപം മേലെ പട്ടാമ്പി കൈത്തളി മഹാദേവക്ഷേത്രത്തെ കൈലാസമാക്കി. ദീപപ്രിയനായ കൈത്തളി മഹാദേവനെ പ്രീതിപ്പെടുത്താൻ, ക്ഷേത്രത്തിനകത്തും പുറത്ത് സജ്ജമാക്കിയ ഗാലറികളിലും സ്ഥാപിച്ച മൺചിരാതുകളിൽ ഭക്തർ ദീപം ജ്വലിപ്പിച്ചു. തന്ത്രി എരണ്ടപ്പുറത്തുകാട് മന ശ്രീധരൻ നമ്പൂതിരി പകർന്നുനൽകിയ അഗ്നിയാൽ സാമവേദ പണ്ഡിതൻ ഡോ. തോട്ടം ശിവകരൻ നമ്പൂതിരി ആദ്യദീപം തെളിയിച്ചതോടെയാണ് നെയ്‌ദീപ സമർപ്പണത്തിന് സമാരംഭമായത്. ദീപസമർപ്പണശേഷം നാദലയത്താൽ ദേവസന്നിധി സംഗീതസാന്ദ്രമായി. പണ്ഡിറ്റ് റോണു മജുംദാർ (പുല്ലാങ്കുഴൽ), യു. രാജേഷ് (മാൻഡലിൻ), വിദ്വാൻ ശ്രീമുഷ്നം രാജാറാവു (മൃദംഗം), എസ്.വി. രമണി (ഘടം), പണ്ഡിറ്റ് രാംദാസ് പാൽസുലെ (തബല) എന്നിവരുടെ സംഗീതപരിപാടിയോടെ ശിവരാത്രി മഹോത്സവത്തിന് തിരശ്ശീല വീണു.
Show Full Article
TAGS:LOCAL NEWS 
Next Story