Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതോട്ടാണിക്കുളമ്പ്...

തോട്ടാണിക്കുളമ്പ് കുടിവെള്ള പൈപ്പ് ലൈൻ യാഥാർഥ്യമാവുന്നു

text_fields
bookmark_border
പുലാമന്തോൾ: കുരുവമ്പലം തോട്ടാണിക്കുളമ്പ് കുടിവെള്ള പദ്ധതി പൈപ്പ് ലൈൻ യാഥാർഥ്യമാവുന്നു. കുരുവമ്പലം താഴത്തേതിൽ പടി അങ്ങാടിയിൽനിന്ന് തോട്ടാണിക്കുളമ്പ് റോഡ് പൂർണമായും ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈൻ നീട്ടുന്നതിനുള്ള ഫണ്ട് ഗ്രാമപഞ്ചായത്ത് അനുവദിച്ചു. 500 മീറ്റർ വരുന്ന പൈപ്പ് ലൈൻ പ്രവർത്തനത്തിന് വാർഡ് അംഗം പി.പി. ഉമറി​െൻറ പദ്ധതിയിലുൾപ്പെടുത്തി 2,08,000 രൂപയാണ് അനുവദിച്ചത്. പൈപ്പ് ലൈൻ പ്രവർത്തനം പൂർത്തീകരിക്കുന്നതോടെ വർഷങ്ങളായി കുടിവെള്ളക്ഷാമം അനുഭവിച്ചിരുന്ന തോട്ടാണിക്കുളമ്പ് നിവാസികളുടെ പ്രശ്നത്തിന് പരിഹാരമാകും. പദ്ധതി പ്രവർത്തന മേഖല ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഒ. മണികണ്ഠൻ, വാർഡ് അംഗം ഉമ്മർ, കരാറുകാരൻ കുഞ്ഞിമുഹമ്മദ് എന്നിവർ സന്ദർശിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story