Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകത്തോലിക്ക കോൺഗ്രസ്...

കത്തോലിക്ക കോൺഗ്രസ് സമ്മേളനം

text_fields
bookmark_border
നിലമ്പൂർ: കത്തോലിക്ക കോൺഗ്രസ് മണിമൂളി, നിലമ്പൂര്‍ മേഖലതല സമ്മേളനം മണിമൂളി ക്രിസ്തുരാജ ഫൊറോന പള്ളി പാരിഷ് ഹാളില്‍ രൂപത ഡയറക്ടര്‍ ഫാ. ആേൻറാ മാമ്പള്ളി ഉദ്ഘാടനം ചെയ്തു. ഫാ. ചാക്കോ മേപ്പുറത്ത് അധ്യക്ഷത വഹിച്ചു. ഗ്ലോബല്‍ സമിതി പ്രസിഡൻറ് ബിജു പറയനിലം, ഡോ. ജോര്‍ജുകുട്ടി ഒഴുകയില്‍ എന്നിവര്‍ സംസാരിച്ചു. നിലമ്പൂർ-മേപ്പാടി മലയോര ഹൈവേ യാഥാർഥ്യമാക്കണമെന്നും കാട്ടുമൃഗങ്ങളില്‍നിന്ന് കൃഷി സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. സമാപന സമ്മേളനം ബത്തേരി രൂപത അധ്യക്ഷന്‍ ജോസഫ് മാര്‍ തോമസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. താമരശ്ശേരി രൂപത അധ്യക്ഷന്‍ റെമിജിയോസ് ഇഞ്ചനാനിയില്‍, ഫാ. ജോസ് മേച്ചേരിയില്‍, ഫാ. തോമസ് കച്ചിറയില്‍, ഫാ. റോയി വലിയപറമ്പില്‍, ഫാ. ഫ്രാന്‍സിസ് കുത്തുകല്ലിങ്കല്‍, ഫാ. ജയിംസ് ചക്കിട്ടക്കല്‍, ഡോ. സാജു കൊല്ലപ്പള്ളിയില്‍, വര്‍ക്കി നിരപ്പേല്‍, ജോയി ചിറമാട്ടേല്‍, ജോജന്‍ വടക്കേ കുറ്റിയാനിക്കല്‍, വര്‍ഗീസ് കോക്കാട്ട്, ബിജു പാലത്തിങ്കല്‍ എന്നിവര്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story