Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഭിന്നശേഷിക്കാര്‍ക്ക്...

ഭിന്നശേഷിക്കാര്‍ക്ക് ഉപകരണ ആവശ്യകത നിര്‍ണയ ക്യാമ്പ്

text_fields
bookmark_border
കരുളായി: സംഘടിപ്പിച്ചു. പതിമൂന്നാം പഞ്ചവത്സര പദ്ധതി ഒന്നാം വാര്‍ഷികത്തി​െൻറ ഭാഗമായാണ് കരുളായി ഗ്രാമപഞ്ചായത്തി​െൻറയും പ്രാഥമികാരോഗ്യ കേന്ദ്രത്തി​െൻറയും ആഭിമുഖ്യത്തില്‍ ക്യാമ്പ് സംഘടിപ്പിച്ചത്. കേള്‍വി പരിശോധനയുള്‍പ്പെടെ പരിശോധനകള്‍ നടത്തി. ഗ്രാമപഞ്ചായത്തി​െൻറ 25,000 രൂപ ഫണ്ട് വകയിരുത്തിയാണ് ക്യാമ്പ് സംഘിപ്പിച്ചത്. 150ലധികം പേര്‍ പങ്കെടുത്തു. കരുളായി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നടന്ന ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വിശാരിയില്‍ അസൈനാര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ്‌ അംഗം എം. മുഹമ്മദാലി, മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. റിയാസ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുനില്‍കുമാര്‍ തുടങ്ങിവര്‍ സംസാരിച്ചു. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നെത്തിയ ഡോക്ടര്‍മാരാണ് പരിശോധിച്ചത്. ലേഡി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാജലക്ഷ്മി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സുരേഷ് കെ. കമ്മത്ത്, വി. ഇന്ദുലാല്‍, ജോളമ്മ ചാക്കോ, എന്‍.കെ. ശുഭ, കെ. നിഷ, എം.ഇ. ജെയ്‌സി, വിനി ജേക്കബ് തുടങ്ങിയവര്‍ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story