Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനവദമ്പതികൾ വായനശാലക്ക് ...

നവദമ്പതികൾ വായനശാലക്ക് പുസ്തകം നൽകി മാതൃകയായി

text_fields
bookmark_border
കാളികാവ്: പൂങ്ങോട് നേതാജി സ്മാരക വായനശാലക്ക് പുസ്തകങ്ങൾ നൽകി നവദമ്പതികൾ മാതൃകയായി. പൂങ്ങോട് സ്വദേശി സാജൻ-ആതിര ദമ്പതികളാണ് കതിർമണ്ഡപത്തിൽ വെച്ച് പുസ്തകങ്ങൾ വായനശാല കമ്മിറ്റി അംഗങ്ങളെ ഏൽപിച്ചത്. 55 വർഷം പഴക്കമുള്ള വായനശാല വിപുലീകരണത്തി​െൻറ ഭാഗമായാണ് പുസ്തക ശേഖരണം നടത്തിയത്. വായനശാല ഭാരവാഹികളായി ദിനേശ് കുട്ടൻ (പ്രസി.), എൻ. സവാദ് (വൈസ് പ്രസി.), ബൈജിത്ത് (സെക്ര.), ജംഷഡ് നസീരി (ജോ. സെക്ര.) എന്നിവരെ തെരഞ്ഞെടുത്തു. ലൈബ്രറി കൗൺസിൽ അംഗം ജയപ്രകാശ് പങ്കെടുത്തു. ചടങ്ങിൽ ആയിരത്തോളം പുതിയ പുസ്തകങ്ങൾ നാട്ടുകാർ സംഭാവന ചെയ്തു. എൻ. അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. എൻ. സവാദ് സ്വാഗതവും ബൈജിത്ത് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story