Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅമ്പലക്കടവ് പാലത്തിന്...

അമ്പലക്കടവ് പാലത്തിന് സമീപം തടയണ നിർമിക്കണമെന്ന്‌ ആവശ്യം

text_fields
bookmark_border
കാളികാവ്: ചോക്കാട്, കാളികാവ് പഞ്ചായത്തുകളുടെ അതിരിൽ പരിയങ്ങാട് പുഴയിൽ അമ്പലക്കടവ് പാലത്തിന് സമീപം തടയണ നിർമിക്കണമെന്ന് ആവശ്യം. വേനൽ കനക്കുന്നതോടെ ജലക്ഷാമം രൂക്ഷമാകുമെന്ന് നാട്ടുകാർ പറഞ്ഞു. പുഴക്ക് കുറുകെ അമ്പലക്കടവ് പാലത്തിന് താഴെ ഭാഗത്ത് തടയണ നിർമിച്ച് ജലനിരപ്പ് താഴാതെ നിലനിർത്താൻ തടയണ അനിവാര്യമാണ്. മുമ്പ് തടയണ നിർമിക്കുമെന്ന് പറഞ്ഞിരുന്നു. ഇതിന് ഫണ്ട് അനുവദിച്ചിരുന്നതായി പ്രദേശവാസികൾ പറഞ്ഞു. കഴിഞ്ഞ വർഷങ്ങളിൽ തൊഴിലുറപ്പ് തൊഴിലാളികൾ താൽക്കാലിക തടയണകൾ നിർമിച്ചിരുന്നു. ഇവ ജലനിരപ്പ് താഴാതെ നിലനിർത്താൻ സഹായകമായിരുന്നു. എന്നാൽ, മൂന്ന് വർഷമെങ്കിലും താൽക്കാലിക തടയണകൾ നിലനിൽക്കണമെന്ന നിബന്ധന പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ജലസംഭരണം ലക്ഷ്യമിട്ട് സ്ഥിരം തടയണ നിർമിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story