Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപി.പി.എഫ്​ അക്കൗണ്ട്​...

പി.പി.എഫ്​ അക്കൗണ്ട്​ കാലാവധിക്കുമുമ്പ്​ അവസാനിപ്പിക്കാൻ വ്യവസ്​ഥയുമായി ബിൽ

text_fields
bookmark_border
ന്യൂഡൽഹി: പബ്ലിക് പ്രോവിഡൻറ് ഫണ്ട് (പി.പി.എഫ്) അക്കൗണ്ട് കാലാവധി പൂർത്തിയാകുന്നതിനുമുമ്പ് അവസാനിപ്പിക്കാനും പ്രായപൂർത്തിയാകാത്ത കുടുംബാംഗങ്ങളുടെ പേരിൽ ചെറുകിട സമ്പാദ്യപദ്ധതികൾ തുടങ്ങാനും അനുമതി നൽകി കേന്ദ്രസർക്കാറി​െൻറ പുതിയ ബിൽ. ചെറുകിട സമ്പാദ്യ പദ്ധതികൾക്കു കീഴിൽ അക്കൗണ്ടി​െൻറ പ്രവർത്തനം സുഗമമാക്കാനുദ്ദേശിച്ചുള്ളതാണ് ധനബിൽ 2018. അടിയന്തര ചികിത്സ, ഉന്നതവിദ്യാഭ്യാസം തുടങ്ങിയ സാഹചര്യങ്ങളിലാണ് പി.പി.എഫ് അക്കൗണ്ട് കാലാവധി പൂർത്തിയാകുന്നതിനുമുമ്പ് അവസാനിപ്പിക്കാനാകുക. ബാങ്ക് നിക്ഷേപങ്ങളെക്കാൾ മെച്ചപ്പെട്ട പലിശനിരക്കുകൾ നൽകുന്നതിനൊടൊപ്പം, ചില ചെറുകിട നിക്ഷേപപദ്ധതികളിലൂടെ ആദായനികുതി ഇളവും ലഭ്യമാകും. പി.പി.എഫ് ആക്ട് നിർദിഷ്ട ഗവൺമ​െൻറ് സേവിങ്സ് പ്രമോഷൻ ആക്ടുമായി ഏകീകരിക്കുേമ്പാൾ നിലവിലെ ഗുണകരമായ വ്യവസ്ഥകളെല്ലാം നിലനിർത്തുമെന്നും മറിച്ചുള്ള പ്രചാരണങ്ങളും വാർത്തകളും വ്യാജമാണെന്നും ധനമന്ത്രാലയം അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story